Home Bibles 1 ദിനവൃത്താന്തം 16:2 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 16:2 · മലയാളം ബൈബിൾ

ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീര്‍ന്നശേഷം ജനത്തെ യഹോവയുടെ നാമത്തില്‍ അനുഗ്രഹിച്ചു.

Cross references

ഉല്പത്തി 14:19

അവന്‍ അവനെ അനുഗ്രഹിച്ചുസ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താല്‍ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;

ഉല്പത്തി 20:7

ഇപ്പോള്‍ ആ പുരുഷന്നു അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവന്‍ ഒരു പ്രവാചകന്‍ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊള്‍ക എന്നു അരുളിച്ചെയ്തു.

ഉല്പത്തി 47:7

യേസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയില്‍ നിര്‍ത്തി,

ഉല്പത്തി 47:10

യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയില്‍നിന്നു പോയി.

ലേവ്യപുസ്തകം 1:3

അവര്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ വെച്ചു അര്‍പ്പിക്കേണം.

സംഖ്യാപുസ്തകം 6:23

നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതുനിങ്ങള്‍ യിസ്രായേല്‍ മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാല്‍

യോശുവ 22:6

ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ചു യാത്ര അയച്ചു. അവര്‍ തങ്ങളുടെ വീടുകളിലേക്കു പോകയും ചെയ്തു.

2 ശമൂവേൽ 6:18

ദാവീദ്, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു തീര്‍ന്നശേഷം അവന്‍ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍ അനുഗ്രഹിച്ചു.

1 രാജാക്കന്മാർ 8:55

അവന്‍ നിന്നുകൊണ്ടു യിസ്രായേല്‍സഭയെ ഒക്കെയും ഉച്ചത്തില്‍ ആശീര്‍വ്വദിച്ചു പറഞ്ഞതു എന്തെന്നാല്‍

2 ദിനവൃത്താന്തം 29:29

യാഗം കഴിച്ചു തീര്‍ന്നപ്പോള്‍ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു.

2 ദിനവൃത്താന്തം 30:18

വലിയോരു ജനസമൂഹം, എപ്രയീമില്‍നിന്നു മനശ്ശെയില്‍നിന്നും യിസ്സാഖാരില്‍നിന്നും സെബൂലൂനില്‍നിന്നും ഉള്ള അനേകര്‍, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തില്‍ പെസഹ തിന്നു. എന്നാല്‍ യെഹിസ്കീയാവു അവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു

2 ദിനവൃത്താന്തം 30:27

ഒടുവില്‍ ലേവ്യരായ പുരോഹിതന്മാര്‍ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേള്‍ക്കപ്പെടുകയും അവരുടെ പ്രാര്‍ത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വര്‍ഗ്ഗത്തില്‍ എത്തുകയും ചെയ്തു.

ലൂക്കോസ് 24:50

അവര്‍ (അവനെ നമസ്ക്കുരിച്ചു) മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പോഴും ദൈവലായത്തില്‍ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.

എബ്രായർ 7:7

ഉയര്‍ന്നവന്‍ താണവനെ അനുഗ്രഹിക്കുന്നു എന്നതിന്നു തര്‍ക്കം ഏതുമില്ലല്ലോ.

Interlinear

Choose Theme