Home Bibles 1 ദിനവൃത്താന്തം 10:2 · മലയാളം ബൈബിൾ
1 ദിനവൃത്താന്തം 10:2 · മലയാളം ബൈബിൾ

ഫെലിസ്ത്യര്‍ ശൌലിനെയും മക്കളെയും പിന്തേര്‍ന്നു ചെന്നു; ഫെലിസ്ത്യര്‍ ശൌലിന്റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്‍ക്കീശൂവയെയും വെട്ടിക്കൊന്നു.

Cross references

പുറപ്പാട് 20:5

അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരില്‍ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേല്‍ സന്ദര്‍ശിക്കയും

1 ശമൂവേൽ 14:6

യോനാഥാന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടുവരിക, നമുക്കു ഈ അഗ്രചര്‍മ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവര്‍ത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാന്‍ യഹോവേക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.

1 ശമൂവേൽ 14:39

യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അതു എന്റെ മകന്‍ യോനാഥാനില്‍ തന്നേ ആയിരുന്നാലും അവന്‍ മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാല്‍ അവനോടു ഉത്തരം പറവാന്‍ സര്‍വ്വ ജനത്തിലും ഒരുത്തനും തുനിഞ്ഞില്ല.

1 ശമൂവേൽ 14:49

എന്നാല്‍ ശൌലിന്റെ പുത്രന്മാര്‍ യോനാഥാന്‍ , യിശ്വി, മല്‍ക്കീശുവ എന്നിവര്‍ ആയിരുന്നു; അവന്റെ രണ്ടു പുത്രിമാര്‍ക്കോ, മൂത്തവള്‍ക്കു മേരബ് എന്നും ഇളയവള്‍ക്കു മീഖാള്‍ എന്നും പേരായിരുന്നു.

2 രാജാക്കന്മാർ 23:29

അവന്റെ കാലത്തു മിസ്രയീംരാജാവായ ഫറവോന്‍ -നെഖോ അശ്ശൂര്‍രാജാവിന്റെ നേരെ ഫ്രാത്ത് നദിക്കു പുറപ്പെട്ടു; യോശീയാരാജാവു അവന്റെ നേരെ ചെന്നു; അവന്‍ അവനെ കണ്ടിട്ടു മെഗിദ്ദോവില്‍വെച്ചു കൊന്നുകളഞ്ഞു.

2 രാജാക്കന്മാർ 25:7

അവര്‍ സിദെക്കീയാവിന്റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു; സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചിട്ടു രണ്ടു ചങ്ങലകൊണ്ടു അവനെ ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയി.

1 ദിനവൃത്താന്തം 8:33

യോനാഥാന്റെ മകന്‍ മെരീബ്ബാല്‍; മെരീബ്ബാല്‍ മീഖയെ ജനിപ്പിച്ചു.

1 ദിനവൃത്താന്തം 9:39

നേര്‍ കീശിനെ ജനിപ്പിച്ചു; കീശ് ശൌലിനെ ജനിപ്പിച്ചു; ശൌല്‍ യോനാഥാനെയും മല്‍ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.

യേശയ്യാവ് 57:1

നീതിമാന്‍ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാന്‍ അനര്‍‍ത്ഥത്തിന്നു മുന്‍ പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല

Interlinear

Choose Theme