Home
Bibles
Bible Study with Steffi
Parallel സദൃശവാക്യങ്ങൾ 15
Aa
Parallel സദൃശവാക്യങ്ങൾ
Chapter 15
മലയാളം ബൈബിൾ · World English Bible
Change versions
Left Bible
Bible in Basic English
King James Version
New King James Version
World English Bible
Young's Literal Translation
বাংলা বাইবেল
ગુજરાતી બાઇબલ
हिन्दी बाइबिल
ಕನ್ನಡ ಬೈಬಲ್
മലയാളം ബൈബിൾ
मराठी बायबल
नेपाली बाइबल
ଓଡ଼ିଆ ବାଇବେଲ
தமிழ் பரிசுத்த வேதாகமம்
తెలుగు బైబిల్
Right Bible
Bible in Basic English
King James Version
New King James Version
World English Bible
Young's Literal Translation
বাংলা বাইবেল
ગુજરાતી બાઇબલ
हिन्दी बाइबिल
ಕನ್ನಡ ಬೈಬಲ್
മലയാളം ബൈബിൾ
मराठी बायबल
नेपाली बाइबल
ଓଡ଼ିଆ ବାଇବେଲ
தமிழ் பரிசுத்த வேதாகமம்
తెలుగు బైబిల్
Back to മലയാളം ബൈബിൾ chapter
Back to World English Bible chapter
മലയാളം ബൈബിൾ
World English Bible
1
മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
1
A gentle answer turns away wrath, But a harsh word stirs up anger.
2
ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു. മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.
2
The tongue of the wise commends knowledge, But the mouth of fools gush out folly.
3
യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
3
Yahweh's eyes are everywhere, Keeping watch on the evil and the good.
4
നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.
4
A gentle tongue is a tree of life, But deceit in it crushes the spirit.
5
ഭോഷന് അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.
5
A fool despises his father's correction, But he who heeds reproof shows prudence.
6
നീതിമാന്റെ വീട്ടില്‍ വളരെ നിക്ഷേപം ഉണ്ടു; ദുഷ്ടന്റെ ആദായത്തിലോ അനര്‍ത്ഥം.
6
In the house of the righteous is much treasure, But the income of the wicked brings trouble.
7
ജ്ഞാനികളുടെ അധരങ്ങള്‍ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.
7
The lips of the wise spread knowledge; Not so with the heart of fools.
8
ദുഷ്ടന്മാരുടെ യാഗം യഹോവേക്കു വെറുപ്പു; നേരുള്ളവരുടെ പ്രാര്‍ത്ഥനയോ അവന്നു പ്രസാദം.
8
The sacrifice made by the wicked is an abomination to Yahweh, But the prayer of the upright is his delight.
9
ദുഷ്ടന്മാരുടെ വഴി യഹോവേക്കു വെറുപ്പു; എന്നാല്‍ നീതിയെ പിന്തുടരുന്നവനെ അവന് സ്നേഹിക്കുന്നു.
9
The way of the wicked is an abomination to Yahweh, But he loves him who follows after righteousness.
10
സന്മാര്ഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവന് മരിക്കും.
10
There is stern discipline for one who forsakes the way: Whoever hates reproof shall die.
11
പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയില് ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങള്‍ എത്ര അധികം!
11
Sheol and Abaddon are before Yahweh� How much more then the hearts of the children of men!
12
പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കല്‍ ചെല്ലുന്നതുമില്ല.
12
A scoffer doesn't love to be reproved; He will not go to the wise.
13
സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.
13
A glad heart makes a cheerful face; But an aching heart breaks the spirit.
14
വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.
14
The heart of one who has understanding seeks knowledge, But the mouths of fools feed on folly.
15
അരിഷ്ടന്റെ ജീവനാള്‍ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.
15
All the days of the afflicted are wretched, But one who has a cheerful heart enjoys a continual feast.
16
ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാള്‍ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.
16
Better is little, with the fear of Yahweh, Than great treasure with trouble.
17
ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാള്‍ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.
17
Better is a dinner of herbs, where love is, Than a fattened calf with hatred.
18
ക്രോധമുള്ള കലഹം ഉണ്ടാക്കുന്നു; ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.
18
A wrathful man stirs up contention, But one who is slow to anger appeases strife.
19
മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.
19
The way of the sluggard is like a thorn patch, But the path of the upright is a highway.
20
ജ്ഞാനമുള്ള മകന് അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
20
A wise son makes a father glad, But a foolish man despises his mother.
21
ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
21
Folly is joy to one who is void of wisdom, But a man of understanding keeps his way straight.
22
ആലോചന ഇല്ലാഞ്ഞാല്‍ ഉദ്ദേശങ്ങള്‍ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.
22
Where there is no counsel, plans fail; But in a multitude of counselors they are established.
23
താന്‍ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!
23
Joy comes to a man with the reply of his mouth. How good is a word at the right time!
24
ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവന് ഒഴിഞ്ഞുപോകും.
24
The path of life leads upward for the wise, To keep him from going downward to Sheol.
25
അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവന് ഉറപ്പിക്കും.
25
Yahweh will uproot the house of the proud, But he will keep the widow's borders intact.
26
ദുരുപായങ്ങള്‍ യഹോവേക്കു വെറുപ്പു; ദയാവാക്കോ നിര്‍മ്മലം.
26
Yahweh detests the thoughts of the wicked, But the thoughts of the pure are pleasing.
27
ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.
27
He who is greedy for gain troubles his own house, But he who hates bribes will live.
28
നീതിമാന് മനസ്സില്‍ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.
28
The heart of the righteous weighs answers, But the mouth of the wicked gushes out evil.
29
യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ത്ഥനയോ അവന് കേള്‍ക്കുന്നു.
29
Yahweh is far from the wicked, But he hears the prayer of the righteous.
30
കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വര്‍ത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.
30
The light of the eyes rejoices the heart. Good news gives health to the bones.
31
ജീവാര്‍ത്ഥമായ ശാസന കേള്‍ക്കുന്ന ചെവിയുള്ളവന്‍ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
31
The ear that listens to reproof lives, And will be at home among the wise.
32
പ്രബോധനം ത്യജിക്കുന്നവന് തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.
32
He who refuses correction despises his own soul, But he who listens to reproof gets understanding.
33
യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.
33
The fear of Yahweh teaches wisdom. Before honor is humility.
Choose Theme