Home
Bibles
Bible Study with Steffi
Parallel ഫിലിപ്പിയർ 2
Aa
Parallel ഫിലിപ്പിയർ
Chapter 2
മലയാളം ബൈബിൾ · World English Bible
Change versions
Left Bible
Bible in Basic English
King James Version
New King James Version
World English Bible
Young's Literal Translation
বাংলা বাইবেল
ગુજરાતી બાઇબલ
हिन्दी बाइबिल
ಕನ್ನಡ ಬೈಬಲ್
മലയാളം ബൈബിൾ
मराठी बायबल
नेपाली बाइबल
ଓଡ଼ିଆ ବାଇବେଲ
தமிழ் பரிசுத்த வேதாகமம்
తెలుగు బైబిల్
Right Bible
Bible in Basic English
King James Version
New King James Version
World English Bible
Young's Literal Translation
বাংলা বাইবেল
ગુજરાતી બાઇબલ
हिन्दी बाइबिल
ಕನ್ನಡ ಬೈಬಲ್
മലയാളം ബൈബിൾ
मराठी बायबल
नेपाली बाइबल
ଓଡ଼ିଆ ବାଇବେଲ
தமிழ் பரிசுத்த வேதாகமம்
తెలుగు బైబిల్
Back to മലയാളം ബൈബിൾ chapter
Back to World English Bible chapter
മലയാളം ബൈബിൾ
World English Bible
1
ക്രിസ്തുവില്‍ വല്ല പ്രബോധനവും ഉണ്ടെങ്കില്‍, സ്നേഹത്തിന്റെ വല്ല ആശ്വാസവും ഉണ്ടെങ്കില്‍, ആത്മാവിന്റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കില്‍, വല്ല ആര്‍ദ്രതയും മനസ്സലിവും ഉണ്ടെങ്കില്‍,
1
If there is therefore any exhortation in Christ, if any consolation of love, if any fellowship of the Spirit, if any tender mercies and compassion,
2
നിങ്ങള്‍ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍ .
2
make my joy full, by being like-minded, having the same love, being of one accord, of one mind;
3
ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഔരോരുത്തന് മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന് എന്നു എണ്ണിക്കൊള്‍വിന്‍ .
3
doing nothing through rivalry or through conceit, but in humility, each counting others better than himself;
4
ഔരോരുത്തന് സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.
4
each of you not just looking to his own things, but each of you also to the things of others.
5
ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
5
Have this in your mind, which was also in Christ Jesus,
6
അവന് ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു
6
who, existing in the form of God, didn't consider it robbery to be equal with God,
7
വിചാരിക്കാതെ ദാസരൂപം എടുത്തു
7
but emptied himself, taking the form of a servant, being made in the likeness of men.
8
മനുഷ്യസാദൃശ്യത്തിലായി തന്നെത്താല്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു.
8
And being found in human form, he humbled himself, becoming obedient to death, yes, the death of the cross.
9
അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയര്‍ത്തി സകലനാമത്തിന്നും മേലായ നാമം നല്കി;
9
Therefore God also highly exalted him, and gave to him the name which is above every name;
10
അങ്ങനെ യേശുവിന്റെ നാമത്തില്‍ സ്വര്‍ല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാല്‍ ഒക്കെയും മടങ്ങുകയും
10
that at the name of Jesus every knee should bow, of those in heaven, those on earth, and those under the earth,
11
എല്ലാ നാവും “യേശുക്രിസ്തു കര്‍ത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
11
and that every tongue should confess that Jesus Christ is Lord, to the glory of God the Father.
12
അതുകൊണ്ടു, പ്രിയമുള്ളവരേ, നിങ്ങള്‍ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാന്‍ അരികത്തിരിക്കുമ്പോള്‍ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോള്‍ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവര്‍ത്തിപ്പിന്‍ .
12
So then, my beloved, even as you have always obeyed, not only in my presence, but now much more in my absence, work out your own salvation with fear and trembling.
13
ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നതു.
13
For it is God who works in you both to will and to work, for his good pleasure.
14
വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവില്‍ നിങ്ങള്‍ അനിന്ദ്യരും പരമാര്ത്ഥികളും ദൈവത്തിന്റെ നിഷ്കളങ്കമക്കളും ആകേണ്ടതിന്നു എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്വിന് .
14
Do all things without murmurings and disputes,
15
അവരുടെ ഇടയില്‍ നിങ്ങള്‍ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തില്‍ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.
15
that you may become blameless and harmless, children of God without blemish in the midst of a crooked and perverse generation, among whom you are seen as lights in the world,
16
അങ്ങനെ ഞാന്‍ ഔടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളില്‍ എനിക്കു പ്രശംസ ഉണ്ടാകും.
16
holding up the word of life; that I may have something to boast in the day of Christ, that I didn't run in vain nor labor in vain.
17
എന്നാല്‍ നിങ്ങളുടെ വിശ്വാസം എന്ന യാഗം അര്‍പ്പിക്കുന്ന ശുശ്രൂഷയില്‍ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാന്‍ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടുംകൂടെ സന്തോഷിക്കും.
17
Yes, and if I am poured out on the sacrifice and service of your faith, I rejoice, and rejoice with you all.
18
അങ്ങനെ തന്നേ നിങ്ങളും സന്തോഷിപ്പിന് ; എന്നോടുകൂടെ സന്തോഷിപ്പിന് ;
18
In the same way, you also rejoice, and rejoice with me.
19
എന്നാല്‍ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ടു എനിക്കും മനം തണുക്കേണ്ടതിന്നു തിമൊഥെയോസിനെ വേഗത്തില്‍ അങ്ങോട്ടു അയക്കാം എന്നു കര്‍ത്താവായ യേശുവില്‍ ഞാന്‍ ആശിക്കുന്നു.
19
But I hope in the Lord Jesus to send Timothy to you soon, that I also may be cheered up when I know how you are doing.
20
നിങ്ങളെ സംബന്ധിച്ചു പരമാര്‍ത്ഥമായി കരുതുവാന്‍ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല.
20
For I have no one else like-minded, who will truly care about you.
21
യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു.
21
For they all seek their own, not the things of Jesus Christ.
22
അവനോ മകന് അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങള്‍ അറിയുന്നുവല്ലോ.
22
But you know the proof of him, that, as a child serves a father, so he served with me in furtherance of the gospel.
23
ആകയാല്‍ എന്റെ കാര്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാന്‍ അവനെ അയപ്പാന്‍ ആശിക്കുന്നു.
23
Therefore I hope to send him at once, as soon as I see how it will go with me.
24
ഞാനും വേഗം വരും എന്നു കര്‍ത്താവില്‍ അശ്രയിച്ചിരിക്കുന്നു.
24
But I trust in the Lord that I myself also will come shortly.
25
എന്നാല്‍ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കല്‍ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.
25
But I counted it necessary to send to you Epaphroditus, my brother, fellow worker, fellow soldier, and your apostle and minister to my need;
26
അവന് നിങ്ങളെ എല്ലാവരെയും കാണ്മാന് വാഞ്ഛിച്ചും താന്‍ ദീനമായി കിടന്നു എന്നു നിങ്ങള്‍ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു.
26
since he longed for you all, and was very troubled, because you had heard that he was sick.
27
അവന് ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേല് ദുഃഖം വരാതിരിപ്പാന്‍ എന്നോടും കരുണ ചെയ്തു.
27
For indeed he was sick, nearly to death, but God had mercy on him; and not on him only, but on me also, that I might not have sorrow on sorrow.
28
ആകയാല്‍ നിങ്ങള്‍ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാന്‍ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.
28
I have sent him therefore the more diligently, that, when you see him again, you may rejoice, and that I may be the less sorrowful.
29
അവനെ കര്‍ത്താവില്‍ പൂര്‍ണ്ണസന്തോഷത്തോടെ കൈക്കൊള്‍വിന്‍ ; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിന് .
29
Receive him therefore in the Lord with all joy, and hold such in honor,
30
എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീര്‍പ്പാനല്ലോ അവന് തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലനിമിത്തം മരണത്തോളം ആയ്പോയതു.
30
because for the work of Christ he came near to death, risking his life to supply that which was lacking in your service toward me.
Choose Theme