Home
Bibles
Bible Study with Steffi
Parallel സഭാപ്രസംഗി 7
Aa
Parallel സഭാപ്രസംഗി
Chapter 7
മലയാളം ബൈബിൾ · World English Bible
Change versions
Left Bible
Bible in Basic English
King James Version
New King James Version
World English Bible
Young's Literal Translation
বাংলা বাইবেল
ગુજરાતી બાઇબલ
हिन्दी बाइबिल
ಕನ್ನಡ ಬೈಬಲ್
മലയാളം ബൈബിൾ
मराठी बायबल
नेपाली बाइबल
ଓଡ଼ିଆ ବାଇବେଲ
தமிழ் பரிசுத்த வேதாகமம்
తెలుగు బైబిల్
Right Bible
Bible in Basic English
King James Version
New King James Version
World English Bible
Young's Literal Translation
বাংলা বাইবেল
ગુજરાતી બાઇબલ
हिन्दी बाइबिल
ಕನ್ನಡ ಬೈಬಲ್
മലയാളം ബൈബിൾ
मराठी बायबल
नेपाली बाइबल
ଓଡ଼ିଆ ବାଇବେଲ
தமிழ் பரிசுத்த வேதாகமம்
తెలుగు బైబిల్
Back to മലയാളം ബൈബിൾ chapter
Back to World English Bible chapter
മലയാളം ബൈബിൾ
World English Bible
1
നല്ല പേര് സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.
1
A good name is better than fine perfume; and the day of death better than the day of one's birth.
2
വിരുന്നുവീട്ടില്‍ പോകുന്നതിനെക്കാള്‍ വിലാപഭവനത്തില്‍ പോകുന്നതു നല്ലതു; അതല്ലോ സകലമനുഷ്യരുടെയും അവസാനം; ജീവച്ചിരിക്കുന്നവന് അതു ഹൃദയത്തില്‍ കരുതിക്കൊള്ളും.
2
It is better to go to the house of mourning than to go to the house of feasting: for that is the end of all men, and the living should take this to heart.
3
ചിരിയെക്കാള്‍ വ്യസനം നല്ലതു മുഖം വാടിയിരിക്കുമ്പോള്‍ ഹൃദയം സുഖമായിരിക്കും.
3
Sorrow is better than laughter; for by the sadness of the face the heart is made good.
4
ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തില്‍ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ.
4
The heart of the wise is in the house of mourning; but the heart of fools is in the house of mirth.
5
മൂഢന്റെ ഗീതം കേള്‍ക്കുന്നതിനെക്കാള്‍ ജ്ഞാനിയുടെ ശാസന കേള്‍ക്കുന്നതു മനുഷ്യന്നു നല്ലതു.
5
It is better to hear the rebuke of the wise, than for a man to hear the song of fools.
6
മൂഢന്റെ ചിരി കലത്തിന്റെ കീഴെ കത്തുന്ന മുള്ളിന്റെ പൊടുപൊടുപ്പുപോലെ ആകുന്നു; അതും മായ അത്രേ.
6
For as the crackling of thorns under a pot, so is the laughter of the fool. This also is vanity.
7
കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു.
7
Surely extortion makes the wise man foolish; and a bribe destroys the understanding.
8
ഒരു കാര്യത്തിന്റെ ആരംഭത്തെക്കാള്‍ അതിന്റെ അവസാനം നല്ലതു; ഗര്വ്വമാനസനെക്കാള് ക്ഷമാമാനസന് ശ്രേഷ്ഠന് .
8
Better is the end of a thing than its beginning. The patient in spirit is better than the proud in spirit.
9
നിന്റെ മനസ്സില്‍ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാര്‍വ്വില്‍ അല്ലോ നീരസം വസിക്കുന്നതു.
9
Don't be hasty in your spirit to be angry, for anger rests in the bosom of fools.
10
പണ്ടത്തേ കാലം ഇപ്പോഴത്തേതിനെക്കാള്‍ നന്നായിരുന്നതിന്റെ കാരണം എന്തു എന്നു നീ ചോദിക്കരുതു; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.
10
Don't say, "Why were the former days better than these?" For you do not ask wisely about this.
11
ജ്ഞാനം ഒരു അവകാശംപോലെ നല്ലതു; സകലഭൂവാസികള്‍ക്കും അതു ബഹുവിശേഷം.
11
Wisdom is as good as an inheritance. Yes, it is more excellent for those who see the sun.
12
ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.
12
For wisdom is a defense, even as money is a defense; but the excellency of knowledge is that wisdom preserves the life of him who has it.
13
ദൈവത്തിന്റെ പ്രവൃത്തിയെ നോക്കുക; അവന് വളെച്ചതിനെ നേരെയാക്കുവാന്‍ ആര്‍ക്കും കഴിയും?
13
Consider the work of God, for who can make that straight, which he has made crooked?
14
സുഖകാലത്തു സുഖമായിരിക്ക; അനര്‍ത്ഥകാലത്തോ ചിന്തിച്ചുകൊള്‍ക; മനുഷ്യന് തന്റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന്നു ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു.
14
In the day of prosperity be joyful, and in the day of adversity consider; yes, God has made the one side by side with the other, to the end that man should not find out anything after him.
15
ഞാന്‍ എന്റെ മായാകാലത്തു ഇതൊക്കെയും കണ്ടുതന്റെ നീതിയില്‍ നശിച്ചുപോകുന്ന നീതിമാന് ഉണ്ടു; തന്റെ ദുഷ്ടതയില്‍ ദിര്‍ഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ടു.
15
All this have I seen in my days of vanity: there is a righteous man who perishes in his righteousness, and there is a wicked man who lives long in his evil-doing.
16
അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?
16
Don't be overly righteous, neither make yourself overly wise. Why should you destroy yourself?
17
അതിദുഷ്ടനായിരിക്കരുതു; മൂഢനായിരിക്കയുമരുതു; കാലത്തിന്നു മുമ്പെ നീ എന്തിന്നു മരിക്കുന്നു?
17
Don't be too wicked, neither be foolish. Why should you die before your time?
18
നീ ഇതു പിടിച്ചുകൊണ്ടാല്‍ കൊള്ളാം; അതിങ്കല്‍നിന്നു നിന്റെ കൈ വലിച്ചുകളയരുതു; ദൈവഭക്തന് ഇവ എല്ലാറ്റില്‍നിന്നും ഒഴിഞ്ഞുപോരും.
18
It is good that you should take hold of this. Yes, also from that don't withdraw your hand; for he who fears God will come forth from them all.
19
ഒരു പട്ടണത്തില്‍ പത്തു ബലശാലികള്‍ ഉള്ളതിനെക്കാള്‍ ജ്ഞാനം ജ്ഞാനിക്കു അധികം ബലം.
19
Wisdom is a strength to the wise man more than ten rulers who are in a city.
20
പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയില്‍ ഇല്ല.
20
Surely there is not a righteous man on earth, who does good and doesn't sin.
21
പറഞ്ഞുകേള്‍ക്കുന്ന സകലവാക്കിന്നും നീ ശ്രദ്ധകൊടുക്കരുതു; നിന്റെ ദാസന് നിന്നെ ശപിക്കുന്നതു നീ കേള്‍ക്കാതിരിക്കേണ്ടതിന്നു തന്നേ.
21
Also don't take heed to all words that are spoken, lest you hear your servant curse you;
22
നീയും പല പ്രാവശ്യ്‍വം മറ്റുള്ളവരെ ശപിച്ചപ്രകാരം നിനക്കു മനോബോധമുണ്ടല്ലോ.
22
for often your own heart knows that you yourself have likewise cursed others.
23
ഇതൊക്കെയും ഞാന്‍ ജ്ഞാനംകൊണ്ടു പരീക്ഷിച്ചുനോക്കി; ഞാന്‍ ജ്ഞാനം സമ്പാദിക്കുമെന്നു ഞാന്‍ പറഞ്ഞു; എന്നാല്‍ അതു എനിക്കു ദൂരമായിരുന്നു.
23
All this have I proved in wisdom. I said, "I will be wise;" but it was far from me.
24
ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാന്‍ ആര്‍ക്കും കഴിയും?
24
That which is, is far off and exceedingly deep. Who can find it out?
25
ഞാന്‍ തിരിഞ്ഞു, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്വമെന്നും മൂഢത ഭ്രാന്തു എന്നും ഗ്രഹിപ്പാനും മനസ്സുവെച്ചു.
25
I turned around, and my heart sought to know and to search out, and to seek wisdom and the scheme of things, and to know that wickedness is stupidity, and that foolishness is madness.
26
മരണത്തെക്കാള്‍ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാന്‍ കണ്ടുഹൃദയത്തില് കണികളും വലകളും കയ്യില്‍ പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവന് അവളെ ഒഴിഞ്ഞു രക്ഷപ്പെടും; പാപിയോ അവളാല്‍ പിടിപെടും.
26
I find more bitter than death the woman whose heart is snares and traps, whose hands are chains. Whoever pleases God shall escape from her; but the sinner will be ensnared by her.
27
കാര്യം അറിയേണ്ടതിന്നു ഒന്നോടൊന്നു ചേര്‍ത്തു പരിശോധിച്ചുനോക്കീട്ടു ഞാന്‍ ഇതാകുന്നു കണ്ടതു എന്നു സഭാ പ്രസംഗി പറയുന്നു
27
Behold, this have I found, says the Preacher, one to another, to find out the scheme;
28
28
which my soul still seeks; but I have not found: one man among a thousand have I found; but a woman among all those have I not found.
29
ഒരു കാര്യം മാത്രം ഞാന്‍ കണ്ടിരിക്കുന്നുദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.
29
Behold, this only have I found: that God made man upright; but they search for many schemes.
Choose Theme