സെഫന്യാവു 2:6 · മലയാളം ബൈബിൾ
സമുദ്രതീരം ഇടയന്മാര്‍ക്കും കുടിലുകളും ആട്ടിന്‍ കൂട്ടങ്ങള്‍ക്കു തൊഴുത്തുകളും ഉള്ള പുല്പുറങ്ങളായ്തീരും.
Cross references
യേശയ്യാവ് 5:17
അപ്പോള്‍ കുഞ്ഞാടുകള്‍ മേച്ചല്‍പുറത്തെന്നപോലെ മേയും; പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികള്‍ അനുഭവിക്കും.
യേശയ്യാവ് 17:2
അരോവേര്‍പട്ടണങ്ങള്‍ നിര്‍ജ്ജനമായിരിക്കുന്നു; അവ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.
യെഹെസ്കേൽ 25:5
ഞാന്‍ രബ്ബയെ ഒട്ടകങ്ങള്‍ക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു താവളവും ആക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
സെഫന്യാവു 2:14
അതിന്റെ നടുവില്‍ ആട്ടിന്‍ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയില്‍ വേഴാമ്പലും മുള്ളനും രാപാര്‍ക്കും; കിളിവാതില്‍ക്കല്‍ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാല്‍ ഉമ്മരപ്പടിക്കല്‍ ശൂന്യതയുണ്ടു.