അവന്‍ എന്നോടു ഉറക്കെ വിളിച്ചു; വടക്കെ ദേശത്തേക്കു പുറപ്പെട്ടിരിക്കുന്നവ വടക്കെ ദേശത്തിങ്കല്‍ എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
Cross references
നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഔരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാല്‍ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോള്‍ അവര്‍ക്കും അവനോടുള്ള കോപം ശമിച്ചു.
അപ്പോള്‍ ശിംശോന്‍ അവരോടുനിങ്ങള്‍ ഈവിധം ചെയ്യുന്നു എങ്കില്‍ ഞാന്‍ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു.
അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കില്‍ നീ നിന്റെ സ്ഥലം വിട്ടുമാറരുതു; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാന്‍ കാരണമാകും.
അതുകൊണ്ടു യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നുഹാ, ഞാന്‍ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും.
ഭൂതലത്തിലെ സര്‍വ്വനിവാസികളും ഭൂമിയില്‍ പാര്‍ക്കുംന്നവരും ആയുള്ളോരേ, പര്‍വ്വതത്തിന്മേല്‍ കൊടി ഉയര്‍ത്തുമ്പോള്‍, നിങ്ങള്‍ നോക്കുവിന്‍ ; കാഹളം ഊതുമ്പോള്‍ കേള്‍പ്പിന്‍ .
യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷണതയെ ജ്വലിപ്പിക്കും; അവന്‍ ആര്‍ത്തുവിളിക്കും; അവന്‍ ഉച്ചത്തില്‍ ആര്‍ക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവര്‍ത്തിക്കും.
നിങ്ങള്‍ എല്ലാവരും കൂടിവന്നു കേട്ടുകൊള്‍വിന്‍ ; അവരില്‍ ആര്‍ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവര്‍ ബാബേലിനോടു അവന്റെ ഹിതവും കല്ദയരോടു അവന്റെ ഭുജബലവും അനുഷ്ഠിക്കും.
നിന്റെ കര്‍ത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നെ, നിന്റെ കയ്യില്‍ നിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല;
അങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാന്‍ അവരോടു എന്റെ ക്രോധം തീര്‍ത്തു തൃപ്തനാകും; എന്റെ ക്രോധം അവരില്‍ നിവര്‍ത്തിക്കുമ്പോള്‍ യഹോവയായ ഞാന്‍ എന്റെ തീക്ഷണതയില്‍ അതിനെ അരുളിച്ചെയ്തു എന്നു അവര്‍ അറിയും.
ഇങ്ങനെ ഞാന്‍ എന്റെ ക്രോധം നിന്നില്‍ നിവര്‍ത്തിച്ചിട്ടു എന്റെ തീക്ഷണത നിന്നെ വിട്ടുമാറും; പിന്നെ ഞാന്‍ കോപിക്കാതെ അടങ്ങിയിരിക്കും.
ഞാന്‍ നിന്നോടു എന്റെ നിയമം ചെയ്യും; ഞാന്‍ യഹോവ എന്നു നീ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
നിന്റെ മലിനമായ ദുര്‍മ്മര്യാദനിമിത്തം ഞാന്‍ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാല്‍ ഞാന്‍ എന്റെ ക്രോധം നിന്റെമേല്‍ തീര്‍ക്കുംവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായ്തീരുകയില്ല.
ഞാന്‍ അല്പം മാത്രം കോപിച്ചിരിക്കെ അവര്‍ അനര്‍ത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാന്‍ അത്യന്തം കോപിക്കുന്നു.
പിന്നെ ശക്തനായോരു ദൂതന്‍ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തില്‍ എറിഞ്ഞു പറഞ്ഞതുഇങ്ങിനെ ബാബിലോന്‍ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.