Home Bibles സഖറിയാവ് 5:7 · മലയാളം ബൈബിൾ
സഖറിയാവ് 5:7 · മലയാളം ബൈബിൾ

പിന്നെ ഞാന്‍ വട്ടത്തിലുള്ളോരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫയുടെ നടുവില്‍ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.

Cross references

യേശയ്യാവ് 13:1

ആമോസിന്റെ മകനായ യെശയ്യാവു ബാബേലിനെക്കുറിച്ചു ദര്‍ശിച്ച പ്രവാചകം

യേശയ്യാവ് 15:1

മോവാബിനെക്കുറിച്ചുള്ള പ്രവാചകംഒരു രാത്രിയില്‍ മോവാബിലെ ആര്‍പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയില്‍ മോവാബിലെ കീര്‍പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.

യേശയ്യാവ് 22:11

പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാന്‍ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഔര്‍ത്തതുമില്ല.

യിരെമ്യാവ് 3:1

ഒരു പുരുഷന്‍ തന്റെ ഭാര്യയെ ഉപേക്ഷിക്കയും അവള്‍ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവന്‍ അവളുടെ അടുക്കല്‍ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്റെ അടുക്കല്‍ മടങ്ങിവരുവാന്‍ നീ വിചാരിക്കുന്നുവോ എന്നു യഹോവയുടെ അരുളപ്പാടു.

യെഹെസ്കേൽ 16:1

യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

യെഹെസ്കേൽ 23:1

യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

ഹോശേയ 1:1

ഉസ്സീയാവു, യോഥാം ആഹാസ്, ഹിസ്കീയാവു എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേല്‍രാജാവായി യോവാശിന്റെ മകനായ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാടു.

സഖറിയാവ് 1:10

എന്നാല്‍ കൊഴുന്തുകളുടെ ഇടയില്‍ നിലക്കുന്ന പുരുഷന്‍ ഇവര്‍ ഭൂമിയില്‍ ഊടാടി സഞ്ചരിക്കേണ്ടതിന്നു യഹോവ അയച്ചിരിക്കുന്നവര്‍ തന്നേ എന്നു ഉത്തരം പറഞ്ഞു.

വെളിപ്പാട് 17:1

പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരില്‍ ഒരുവന്‍ വന്നു എന്നോടു സംസാരിച്ചുവരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്റെ വേശ്യാവൃത്തിയുടെ മദ്യത്താല്‍

Interlinear

Choose Theme