സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീര്‍ക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നീ അറിയും.
Cross references
അവര്‍ യെരൂശലേമിലെ ദൈവാലയത്തിങ്കല്‍ എത്തിയതിന്റെ രണ്ടാമാണ്ടു രണ്ടാം മാസം ശെയല്‍തീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും അവരുടെ ശേഷം സഹോദരന്മാരും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തില്‍നിന്നു യെരൂശലേമിലേക്കു വന്നവര്‍ എല്ലാവരും കൂടി പണിതുടങ്ങി; ഇരുപതു വയസ്സുമുതല്‍ മേലോട്ടു പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിനടത്തുവാന്‍ നിയമിച്ചു.
അങ്ങനെ ശേശ്ബസ്സര്‍ വന്നു യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു; അന്നുമുതല്‍ ഇന്നുവരെ അതു പണിതുവരുന്നു; ഇതുവരെ അതു തീര്‍ന്നിട്ടില്ല എന്നു അവര്‍ ഉത്തരം പറഞ്ഞിരിക്കുന്നു.
യെഹൂദന്മാരുടെ മൂപ്പന്മാര്‍ പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകനായ സെഖര്‍യ്യാവും പ്രവചിച്ചതിനാല്‍ അവര്‍ക്കും സാധിച്ചും വന്നു. അവര്‍ യിസ്രായേലിന്റെ ദൈവത്തിന്റെ കല്പന പ്രകാരവും കോരെശിന്റെയും ദാര്‍യ്യാവേശിന്റെയും പാര്‍സിരാജാവായ അര്‍ത്ഥഹ് ശഷ്ടാവിന്റെയും കല്പനപ്രകാരവും അതു പണിതു തീര്‍ത്തു.
ദാര്‍യ്യാവേശ്രാജാവിന്റെ വാഴ്ചയുടെ ആറാം ആണ്ടില്‍ ആദാര്‍മാസം മൂന്നാം തിയ്യതി ഈ ആലയം പണിതു തീര്‍ന്നു.
നിങ്ങള്‍ അടുത്തുവന്നു ഇതു കേള്‍പ്പിന്‍ ; ഞാന്‍ ആദിമുതല്‍ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളതു; അതിന്റെ ഉത്ഭവകാലംമുതല്‍ ഞാന്‍ അവിടെ ഉണ്ടു; ഇപ്പോഴോ യഹോവയായ കര്‍ത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളോടു കവര്‍ച്ച ചെയ്ത ജാതികളുടെ അടുക്കല്‍ അവന്‍ എന്നെ മഹത്വത്തിന്നായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവന്‍ അവന്റെ കണ്മണിയെ തൊടുന്നു.
അന്നാളില്‍ പല ജാതികളും യഹോവയോടു ചേര്‍ന്നു എനിക്കു ജനമായ്തീരും; ഞാന്‍ നിന്റെ മദ്ധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.
സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പില്‍ മിണ്ടാതിരിപ്പിന്‍ ; അവന്‍ തന്റെ വിശുദ്ധനിവാസത്തില്‍നിന്നു എഴുന്നരുളിയിരിക്കുന്നു.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവന്‍ തന്റെ നിലയില്‍നിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.
എന്നാല്‍ ദൂരസ്ഥന്മാര്‍ വന്നു യഹോവയുടെ മന്ദിരത്തിങ്കല്‍ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയും; നിങ്ങള്‍ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കില്‍ അതു സംഭവിക്കും.
നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു.
ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ.
എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങള്‍ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല;
ഞാന്‍ വിധിച്ചാലും ഞാന്‍ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാല്‍ എന്റെ വിധി സത്യമാകുന്നു.
നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാന്‍ നിന്നിലും ആകുന്നതുപോലെ അവരും നമ്മില്‍ ആകേണ്ടതിന്നു തന്നേ.
വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പില്‍ വെച്ചിരുന്ന സന്തോഷം ഔര്‍ത്തു അവന്‍ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.