ഞാന്‍ നിങ്ങളെ മേയ്ക്കയില്ല; മരിക്കുന്നതു മരിക്കട്ടെ, കാണാതെപോകുന്നതു കാണാതൈ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്നു ഒന്നിന്റെ മാംസം തിന്നുകളയട്ടെ എന്നു ഞാന്‍ പറഞ്ഞു.
Cross references
ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗര്‍ഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും;
അവരുടെ മേശ അവരുടെ മുമ്പില്‍ കണിയായും അവര്‍ സുഖത്തോടിരിക്കുമ്പോള്‍ കുടുക്കായും തീരട്ടെ.
സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; ജനവും തീക്കു ഇരയായിരിക്കുന്നു; ഒരുത്തനും തന്റെ സഹോദരനെ ആദരിക്കുന്നില്ല.
ഒരുത്തന്‍ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരികയുമില്ല; ഔരോരുത്തന്‍ താന്താന്റെ ഭുജത്തിന്റെ മാംസം തിന്നുകളയുന്നു.
ഈ സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുതു; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുതു.
ഞാന്‍ ഇനി അവനെ ഔര്‍ക്കുംകയില്ല, അവന്റെ നാമത്തില്‍ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അതു എന്റെ അസ്ഥികളില്‍ അടെക്കപ്പെട്ടിട്ടു എന്റെ ഹൃദയത്തില്‍ തീ കത്തുംപോലെ ഇരിക്കുന്നു; ഞാന്‍ സഹിച്ചു തളര്‍ന്നു എനിക്കു വഹിയാതെയായി.
അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അനര്‍ത്ഥത്തിന്നായിട്ടു, യെഹൂദയെ മുഴുവനും ഛേദിച്ചുകളവാനായിട്ടുതന്നേ, എന്റെ മുഖം നിങ്ങള്‍ക്കു എതിരായി വെക്കുന്നു.
ആകയാല്‍ നിന്റെ മദ്ധ്യേ അപ്പന്മാര്‍ മക്കളെ തിന്നും; മക്കള്‍ അപ്പന്മാരെയും തിന്നും; ഞാന്‍ നിന്നില്‍ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ ഒക്കെയും ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും.
എന്നാല്‍ സര്‍വ്വദേശത്തിലും മൂന്നില്‍ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നില്‍ ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
പിന്നെ ശിഷ്യന്മാര്‍ അടുക്കെ വന്നുഅവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
അവരെ വിടുവിന്‍ ; അവര്‍ കുരുടന്മാരായ വഴികാട്ടികള്‍ അത്രേ; കുരുടന്‍ കുരുടനെ വഴിനടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും എന്നു ഉത്തരം പറഞ്ഞു.
അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍“ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ” എന്നു അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി.
അതുകൊണ്ടു ദൈവ രാജ്യം നിങ്ങളുടെ പക്കല്‍നിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
'കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍' എന്നു നിങ്ങള്‍ പറയുവോളം നിങ്ങള്‍ ഇനി എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
അവന്‍ പിന്നെയും അവരോടുഞാന്‍ പോകുന്നു; നിങ്ങള്‍ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും; ഞാന്‍ പോകുന്ന ഇടത്തേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്നു പറഞ്ഞു.
ആകയാല്‍ നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു; ഞാന്‍ അങ്ങനെയുള്ളവന്‍ എന്നു വിശ്വസിക്കാഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു പറഞ്ഞു.
അതിന്നു യേശു അവരോടുഇനി കുറെകാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയില്‍ ഇരിക്കും; ഇരുള്‍ നിങ്ങളെ പിടിക്കാതിരിപ്പാന്‍ നിങ്ങള്‍ക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊള്‍വിന്‍ . ഇരുളില്‍ നടക്കുന്നവന്‍ താന്‍ എവിടെ പോകുന്നു എന്നു അറിയുന്നില്ലല്ലോ.
അപ്പോള്‍ പൌലൊസും ബര്‍ന്നബാസും ധൈര്യംപൂണ്ടുദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാല്‍ നിങ്ങള്‍ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യര്‍ എന്നു വിധിച്ചുകളയുന്നതിനാല്‍ ഇതാ, ഞങ്ങള്‍ ജാതികളിലേക്കു തിരിയുന്നു.
“നിങ്ങള്‍ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേള്‍ക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും .
അനീതിചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ; അഴുകൂള്ളവന്‍ ഇനിയും അഴുക്കാടട്ടെ; നീതിമാന്‍ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.