Home Bibles ഉത്തമഗീതം 4:5 · മലയാളം ബൈബിൾ
ഉത്തമഗീതം 4:5 · മലയാളം ബൈബിൾ

നിന്റെ സ്തനം രണ്ടും താമരെക്കിടയില്‍ മേയുന്ന ഇരട്ട പിറന്ന രണ്ടു മാന്‍ കുട്ടികള്‍ക്കു സമം.

Cross references

സദൃശവാക്യങ്ങൾ 5:19

കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാന്‍ പേടയും പോലെ അവളുടെ സ്തനങ്ങള്‍ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താല്‍ നീ എല്ലായ്പോഴും മത്തനായിരിക്ക.

ഉത്തമഗീതം 1:13

എന്റെ പ്രിയന്‍ എനിക്കു ഏന്‍ ഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂകൂലപോലെ ഇരിക്കുന്നു.

ഉത്തമഗീതം 2:16

എന്റെ പ്രിയന്‍ എനിക്കുള്ളവന്‍ ; ഞാന്‍ അവന്നുള്ളവള്‍; അവന്‍ താമരകളുടെ ഇടയില്‍ ആടുമേയക്കുന്നു.

ഉത്തമഗീതം 6:3

ഞാന്‍ എന്റെ പ്രിയന്നുള്ളവള്‍; എന്റെ പ്രിയന്‍ എനിക്കുള്ളവന്‍ ; അവന്‍ താമരകളുടെ ഇടയില്‍ മേയക്കുന്നു.

ഉത്തമഗീതം 7:3

നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രംപോലെയാകുന്നു; അതില്‍, കലക്കിയ വീഞ്ഞു ഇല്ലാതിരിക്കുന്നില്ല; നിന്റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പുകൂമ്പാരംപോലെ ആകുന്നു.

ഉത്തമഗീതം 7:4

നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാന്‍ കുട്ടികള്‍ക്കു സമം.

ഉത്തമഗീതം 7:7

പ്രിയേ, പ്രേമഭോഗങ്ങളില്‍ നീ എത്ര സുന്ദരി, എത്ര മനോഹര!

ഉത്തമഗീതം 8:1

നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരന്‍ ആയിരുന്നുവെങ്കില്‍! ഞാന്‍ നിന്നെ വെളിയില്‍ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.

ഉത്തമഗീതം 8:10

ഞാന്‍ മതിലും എന്റെ സ്തനങ്ങള്‍ ഗോപുരങ്ങള്‍ പോലെയും ആയിരുന്നു; അന്നു ഞാന്‍ അവന്റെ ദൃഷ്ടിയില്‍ സമാധാനം പ്രാപിച്ചിരുന്നു.

യേശയ്യാവ് 66:10

യെരൂശലേമിനെ സേ്നഹിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ സന്തോഷിപ്പിന്‍ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിന്‍ ‍; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളോരേ, അവളോടു കൂടെ അത്യന്‍ തം ആനന്‍ ദിപ്പിന്‍ ‍

1 പത്രോസ് 2:2

ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാന്‍ വചനം എന്ന മായമില്ലാത്ത പാല്‍ കുടിപ്പാന്‍

Interlinear

Choose Theme