ഞങ്ങള്‍ നിനക്കു വെള്ളിമണികളോടുകൂടിയ സുവര്‍ണ്ണസരപ്പളി ഉണ്ടാക്കിത്തരാം.
Cross references
ഒട്ടകങ്ങള്‍ കുടിച്ചു തീര്‍ന്നപ്പോള്‍ അവന്‍ അര ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്മൂകൂത്തിയും അവളുടെ കൈക്കിടുവാന്‍ പത്തു ശേക്കെല്‍ തൂക്കമുള്ള രണ്ടു പൊന്‍ വളയും എടുത്തു അവളോടു
ഞാന്‍ അവളോടുനീ ആരുടെ മകള്‍ എന്നു ചോദിച്ചതിന്നു അവള്‍മില്‍ക്കാ നാഹോറിന്നു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകള്‍ എന്നു പറഞ്ഞു. ഞാന്‍ അവളുടെ മൂക്കിന്നു മൂകൂത്തിയും കൈകള്‍ക്കു വളയും ഇട്ടു.
ഫറവോന്‍ തന്റെ കയ്യില്‍നിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈകൂ ഇട്ടു, അവനെ നേര്‍മ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വര്‍ണ്ണസരപ്പളിയും അവന്റെ കഴുത്തില്‍ ഇട്ടു.
മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്നു അവരോടു വാങ്ങി.
അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും നിന്റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും.
എന്റെ സഹോദരി എന്റെ കാന്തേ. നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.
അവന്റെ കവിള്‍ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിന്‍ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
അന്നു കര്‍ത്താവു അവരുടെ കാല്‍ച്ചിലമ്പുകളുടെ അലങ്കാരം,
ഞാന്‍ യഹോവയില്‍ ഏറ്റവും ആനന്‍ ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും; മണവാളന്‍ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാല്‍ തന്നെത്താന്‍ അലങ്കരിക്കുന്നതുപോലെയും അവന്‍ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു
ഞാന്‍ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈകൂ വളയും കഴുത്തില്‍ മാലയും ഇട്ടു.
ഞാന്‍ നിന്റെ മൂക്കിന്നു മൂകൂത്തിയും കാതില്‍ കുണുക്കും ഇട്ടു, തലയില്‍ ഭംഗിയുള്ളോരു കിരീടവും വെച്ചു.
സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യന്‍ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയില്‍ വിലയേറിയതാകുന്നു.
തന്റെ മഹത്വത്താലും വീര്‍യ്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താല്‍ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.