അതിന്നു അവന്‍ പറഞ്ഞതുമകളേ, നീ യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവള്‍; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാല്‍ ആദ്യത്തേതില്‍ അധികം ദയ ഒടുവില്‍ കാണിച്ചിരിക്കുന്നു.
Cross references
എന്നാല്‍ നൊവൊമി മരുമക്കള്‍ ഇരുവരോടുംനിങ്ങള്‍ താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍ ; മരിച്ചവരോടും എന്നോടും നിങ്ങള്‍ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയചെയ്യുമാറാകട്ടെ.
അപ്പോള്‍ ഇതാ, ബോവസ് ബേത്ത്ളെഹെമില്‍നിന്നു വരുന്നു; അവന്‍ കൊയ്ത്തുകാരോടുയഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവര്‍ അവനോടും പറഞ്ഞു.
ബോവസ് അവളോടുനിന്റെ ഭര്‍ത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ജനത്തിന്റെ അടുക്കല്‍ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാന്‍ കേട്ടിരിക്കുന്നു.
നൊവൊമി മരുമകളോടുജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാല്‍ അവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു. അയാള്‍ നമുക്കു അടുത്ത ചാര്‍ച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരില്‍ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.
പിന്നെ ശമൂവേല്‍ ശൌലിന്റെ അടുക്കല്‍ എത്തിയപ്പോള്‍ ശൌല്‍ അവനോടുയഹോവയാല്‍ നീ അനുഗ്രഹിക്കപ്പെട്ടവന്‍ ; ഞാന്‍ യഹോവയുടെ കല്പന നിവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു.
സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ദ്ധിക്കുന്നില്ല.