മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു; യിസ്രായേല്‍മക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍.
Cross references
പിന്നെ അവന്‍ അവനെ പുറത്തു കൊണ്ടുചെന്നുനീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കില്‍ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിര്‍വിവരംയോസേഫിന്നു രണ്ടു പങ്കു ഇരിക്കേണം.
യിസ്രായേലിന്റെ സര്‍വ്വഗോത്രങ്ങളിലുംനിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാര്‍ അതില്‍ കൃഷിചെയ്യേണം.
നഗരത്തിന്റെ ഗോപുരങ്ങള്‍ യിസ്രായേല്‍ഗോത്രങ്ങളുടെ പേരുകള്‍ക്കു ഒത്തവണ്ണമായിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്നു; യെഹൂദയുടെ ഗോപുരം ഒന്നു; ലേവിയുടെ ഗോപുരം ഒന്നു.
പ്രവാചകം. യഹോവയുടെ അരുളപ്പാടു ഹദ്രാക്‍ ദേശത്തിന്നു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേല്‍ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവെക്കുന്നു.
യേശു അവരോടു പറഞ്ഞതു“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങള്‍ പുനര്‍ജ്ജനനത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു
പിന്നെ ദാസന്‍ യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ടു എന്നു പറഞ്ഞു.
നിങ്ങള്‍ എന്റെ രാജ്യത്തില്‍ എന്റെ മേശയിങ്കല്‍ തിന്നുകുടിക്കയും സിംഹാസനങ്ങളില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.
നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകല്‍ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ടു എത്തിപ്പിടിപ്പാന്‍ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശഹേതുവായിട്ടത്രേ ഞാന്‍ ഇപ്പോള്‍ വിസ്താരത്തില്‍ ആയിരിക്കുന്നതു. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാര്‍ എന്റെമേല്‍ കുറ്റം ചുമത്തുന്നതു.
“യിസ്രായേല്‍മക്കളുടെ എണ്ണം കടല്‍ക്കരയിലെ മണല്‍പോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കര്‍ത്താവു ഭൂമിയില്‍ തന്റെ വചനം നിവര്‍ത്തിച്ചു ക്ഷണത്തില്‍ തീര്‍ക്കും” എന്നു വിളിച്ചു പറയുന്നു.
അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിന്‍ പ്രകാരം ഒരു ശേഷിപ്പുണ്ടു.
ദൈവത്തിന്റെയും കര്‍ത്താവായ യേശു ക്രിസ്തുവിന്റെയും ദാസനായ യാക്കോബ് എഴുതുന്നതുചിതറിപ്പാര്‍ക്കുംന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും വന്ദനം.
കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാന്‍ കേട്ടു.
പിന്നെ ഞാന്‍ സീയോന്‍ മലയില്‍ കുഞ്ഞാടും അവനോടുകൂടെ നെറ്റിയില്‍ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നിലക്കുന്നതു കണ്ടു.
അവര്‍ സിംഹാസനത്തിന്നും നാലു ജീവികള്‍ക്കും മൂപ്പന്മാര്‍ക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയില്‍ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേര്‍ക്കല്ലാതെ ആര്‍ക്കും ആ പാട്ടു പഠിപ്പാന്‍ കഴിഞ്ഞില്ല.