Home Bibles സങ്കീർത്തനങ്ങൾ 97:7 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 97:7 · മലയാളം ബൈബിൾ

കാഹളങ്ങളോടും തൂര്‍യ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയില്‍ ഘോഷിപ്പിന്‍ !

Cross references

പുറപ്പാട് 20:4

ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.

പുറപ്പാട് 25:20

കെരൂബുകള്‍ മേലോട്ടു ചിറകുവിടര്‍ത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മില്‍ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ഇരിക്കേണം.

ലേവ്യപുസ്തകം 26:1

വിഗ്രഹങ്ങളെ ഉണ്ടാക്കരുതു; ബിംബമോ സ്തംഭമോ നാട്ടരുതു; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാന്‍ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുതു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

ആവർത്തനം 5:8

വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കിഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുതു.

ആവർത്തനം 27:15

ശില്പിയുടെ കൈപ്പണിയായി യഹോവേക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കി രഹസ്യത്തില്‍ പ്രതിഷ്ഠിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു ഉത്തരം പറയേണം.

1 ശമൂവേൽ 5:3

പിറ്റെന്നാള്‍ രാവിലെ അസ്തോദ്യര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവര്‍ ദാഗോനെ എടുത്തു വീണ്ടും അവന്റെ സ്ഥാനത്തു നിര്‍ത്തി.

2 ദിനവൃത്താന്തം 3:13

ഈ കെരൂബുകളുടെ ചിറകുകള്‍ ഇരുപതു മുഴം നീളത്തില്‍ വിടര്‍ന്നിരുന്നു. അവ കാല്‍ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.

യേശയ്യാവ് 37:18

യഹോവേ, അശ്ശൂര്‍രാജാക്കന്മാര്‍ സര്‍വ്വജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി,

യേശയ്യാവ് 41:29

അവരെല്ലാവരും വ്യാജമാകുന്നു; അവരുടെ പ്രവൃത്തികള്‍ നാസ്തിയത്രേ; അവരുടെ വിഗ്രഹങ്ങള്‍ കാറ്റും ശൂന്യവും തന്നേ.

യേശയ്യാവ് 42:7

യഹോവയായ ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാന്‍ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.

യേശയ്യാവ് 42:17

വിഗ്രഹങ്ങളില്‍ ആശ്രയിച്ചു ബിംബങ്ങളോടുനിങ്ങള്‍ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവര്‍ പിന്‍ തിരിഞ്ഞു ഏറ്റവും ലജ്ജിച്ചുപോകും.

യേശയ്യാവ് 44:9

വിഗ്രഹത്തെ നിര്‍മ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങള്‍ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.

യേശയ്യാവ് 45:16

അവര്‍ എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും, വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവര്‍ ഒരുപോലെ അമ്പരപ്പില്‍ ആകും.

യിരെമ്യാവ് 2:26

കള്ളനെ കണ്ടുപിടിക്കുമ്പോള്‍ അവന്‍ ലജ്ജിച്ചുപോകുന്നതുപോലെ യിസ്രായേല്‍ഗൃഹം ലജ്ജിച്ചുപോകും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും തന്നേ.

യിരെമ്യാവ് 10:14

ആകയാല്‍ നീ ഈ ജനത്തിന്നുവേണ്ടി പ്രാര്‍ത്ഥിക്കരുതു; അവര്‍ക്കും വേണ്ടി യാചനയോ പക്ഷവാദമോ കഴിക്കയുമരുതു; അവര്‍ അനര്‍ത്ഥംനിമിത്തം എന്നോടു നിലവിളിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കയില്ല.

എബ്രായർ 1:6

ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോള്‍“ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താന്‍ അരുളിച്ചെയ്യുന്നു.

1 പത്രോസ് 1:12

തങ്ങള്‍ക്കായിട്ടല്ല നിങ്ങള്‍ക്കായിട്ടത്രേ തങ്ങള്‍ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവര്‍ക്കും വെളിപ്പെട്ടു; സ്വര്‍ഗ്ഗത്തില്‍ നിന്നു അയച്ച പരിശുദ്ധാത്മാവിനാല്‍ നിങ്ങളോടു സുവിശേഷം അറിയിച്ചവര്‍ അതു ഇപ്പോള്‍ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാന്‍ ആഗ്രഹിക്കുന്നു.

വെളിപ്പാട് 5:11

പിന്നെ ഞാന്‍ ദര്‍ശനത്തില്‍ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.

വെളിപ്പാട് 14:8

രണ്ടാമതു വേറൊരു ദൂതന്‍ പിന്‍ ചെന്നുവീണുപോയി; തന്റെ ദുര്‍ന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോന്‍ വീണുപോയി എന്നു പറഞ്ഞു.

Interlinear

Choose Theme