യഹോവയുടെ സന്നിധിയില്, സര്വ്വഭൂമിയുടെയും കര്ത്താവിന്റെ സന്നിധിയില്, പര്വ്വതങ്ങള് മെഴുകുപോലെ ഉരുകുന്നു.
Cross references
ഇതാ, സര്വ്വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങള്ക്കു മുമ്പായി യോര്ദ്ദാനിലേക്കു കടക്കുന്നു.
യഹോവേ, നീ സേയീരില്നിന്നു പുറപ്പെടുകയില്, ഏദോമ്യദേശത്തുകൂടി നീ നടകൊള്കയില്, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങള് വെള്ളം ചൊരിഞ്ഞു,
യഹോവാസന്നിധിയില് മലകള് കുലുങ്ങി, യിസ്രായേലിന് ദൈവമായ യഹോവേക്കു മുമ്പില് ആ സീനായി തന്നേ.
ജാതികള് ക്രുദ്ധിച്ചു; രാജ്യങ്ങള് കുലുങ്ങി; അവന് തന്റെ ശബ്ദം കേള്പ്പിച്ചു; ഭൂമി ഉരുകിപ്പോയി.
അത്യുന്നതനായ യഹോവ ഭയങ്കരന് ; അവന് സര്വ്വഭൂമിക്കും മഹാരാജാവാകുന്നു.
ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയര്ത്തരുതെന്നു ദുഷ്ടന്മാരോടും ഞാന് പറയുന്നു.
അങ്ങനെ അവര് യഹോവ എന്നു നാമമുള്ള നീ മാത്രം സര്വ്വഭൂമിക്കുംമീതെ അത്യുന്നതന് എന്നു അറിയും. (സംഗീതപ്രമാണിക്കു; ഗഥ്യരാഗത്തില്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്ത്തനം.)
ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു.
നിന്റെ സ്രഷ്ടാവാകുന്നു നിന്റെ ഭര്ത്താവു; സൈന് യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം; യിസ്രായേലിന്റെ പരിശുദ്ധനാകുന്നു നിന്റെ വീണ്ടേടുപ്പുടകാരന് ; സര്വ്വഭൂമിയുടെയും ദൈവം എന്നു അവന് വിളിക്കപ്പെടുന്നു
അയ്യോ, ജാതികള് തിരുമുന് പില് വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികള്ക്കു വെളിപ്പെടുത്തുവാന് തീയില് ചുള്ളി കത്തുന്നതു പോലെയും
യഹോവ തന്റെ സ്ഥലത്തു നിന്നു പുറപ്പെട്ടു ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേല് നടകൊള്ളുന്നു.
തീയുടെ മുമ്പില് മെഴുകുപോലെയും കിഴുക്കാന്തൂക്കത്തില് ചാടുന്ന വെള്ളംപോലെയും പര്വ്വതങ്ങള് അവന്റെ കീഴില് ഉരുകുകയും താഴ്വരകള് പിളര്ന്നുപോകയും ചെയ്യുന്നു.
സീയോന് പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാന് നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകര്ത്തുകളകയും അവരുടെ ലാഭം യഹോവേക്കും അവരുടെ സമ്പത്തു സര്വ്വഭൂമിയുടെയും കര്ത്താവിന്നും നിവേദിക്കയും ചെയ്യും.
അവന്റെ മുമ്പില് പര്വ്വതങ്ങള് കുലുങ്ങുന്നു; കുന്നുകള് ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയില് ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകലനിവാസികളും തന്നേ.
അവന് നിന്നു ഭൂമിയെ കുലുക്കുന്നു; അവന് നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപര്വ്വതങ്ങള് പിളര്ന്നുപോകുന്നു; പുരാതനഗിരികള് വണങ്ങി വീഴുന്നു; അവന് പുരാതനപാതകളില് നടക്കുന്നു.
അതിന്നു അവന് ഇവര് സര്വ്വഭൂമിയുടെയും കര്ത്താവിന്റെ സന്നിധിയില് നിലക്കുന്ന രണ്ടു അഭിഷിക്തന്മാര് എന്നു പറഞ്ഞു.
ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാല് കര്ത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന് ; അവന് ക്ഷണത്തില് അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു.
ക്രിസ്തുയേശുവില് വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവര്ക്കും തന്നേ, എഴുതുന്നതു;