Home Bibles സങ്കീർത്തനങ്ങൾ 97:1 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 97:1 · മലയാളം ബൈബിൾ

യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.

Cross references

ഉല്പത്തി 10:5

ഇവരാല്‍ ജാതികളുടെ ദ്വീപുകള്‍ അതതു ദേശത്തില്‍ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.

സങ്കീർത്തനങ്ങൾ 2:11

ഭയത്തോടെ യഹോവയെ സേവിപ്പിന്‍ ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിന്‍ .

സങ്കീർത്തനങ്ങൾ 93:1

യഹോവ വാഴുന്നു; അവന്‍ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനിലക്കുന്നു.

സങ്കീർത്തനങ്ങൾ 96:10

യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയില്‍ പറവിന്‍ ; ഭൂലോകവും ഇളകാതെ ഉറെച്ചുനിലക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും.

സങ്കീർത്തനങ്ങൾ 96:11

ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ.

സങ്കീർത്തനങ്ങൾ 98:4

സകല ഭൂവാസികളുമായുള്ളോരേ, യഹോവേക്കു ആര്‍പ്പിടുവിന്‍ ; പൊട്ടിഘോഷിച്ചു കീര്‍ത്തനം ചെയ്‍വിന്‍ .

സങ്കീർത്തനങ്ങൾ 99:1

യഹോവ വാഴുന്നു; ജാതികള്‍ വിറെക്കട്ടെ; അവന്‍ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.

യേശയ്യാവ് 11:11

അന്നാളില്‍ കര്‍ത്താവു തന്റെ ജനത്തില്‍ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരില്‍നിന്നും മിസ്രയീമില്‍നിന്നും പത്രോസില്‍നിന്നും കൂശില്‍നിന്നും ഏലാമില്‍നിന്നും ശിനാരില്‍നിന്നും ഹമാത്തില്‍നിന്നും സമുദ്രത്തിലെ ദ്വീപുകളില്‍നിന്നും വീണ്ടുകൊള്‍വാന്‍ രണ്ടാം പ്രാവശ്യം കൈ നീട്ടും.

യേശയ്യാവ് 24:14

അവര്‍ ഉച്ചത്തില്‍ ആര്‍ക്കും; യഹോവയുടെ മഹിമനിമിത്തം അവര്‍ സമുദ്രത്തില്‍നിന്നു ഉറക്കെ ആര്‍ക്കും.

യേശയ്യാവ് 41:5

ദ്വീപുകള്‍ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികള്‍ വിറെച്ചു; അവര്‍ ഒന്നിച്ചു കൂടി അടുത്തുവന്നു;

യേശയ്യാവ് 42:4

ഭൂമിയില്‍ ന്യായം സ്ഥാപിക്കുംവരെ അവര്‍ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകള്‍ കാത്തിരിക്കുന്നു.

യേശയ്യാവ് 42:10

സമുദ്രത്തില്‍ സഞ്ചരിക്കുന്നവരും അതില്‍ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവേക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിന്‍ .

യേശയ്യാവ് 42:12

അവര്‍ യഹോവേക്കു മഹത്വം കൊടുത്തു അവന്റെ സ്തുതിയെ ദ്വീപുകളില്‍ പ്രസ്താവിക്കട്ടെ.

യേശയ്യാവ് 49:1

ദ്വീപുകളേ, എന്റെ വാക്കു കേള്‍പ്പിന്‍ ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിന്‍ ; യഹോവ എന്നെ ഗര്‍ഭംമുതല്‍ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തില്‍ ഇരിക്കയില്‍ തന്നേ എന്റെ പേര്‍ പ്രസ്താവിച്ചിരിക്കുന്നു.

യേശയ്യാവ് 49:13

ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പര്‍വ്വതങ്ങളേ, പൊട്ടി ആര്‍ക്കുംവിന്‍ ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.

യേശയ്യാവ് 51:5

എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങള്‍ വംശങ്ങള്‍ക്കു ന്‍ യായം വിധിക്കും; ദ്വീപുകള്‍ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തില്‍ അവര്‍‍ ആശ്രയിക്കുന്നു

യേശയ്യാവ് 60:9

ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവന്‍ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തര്‍‍ശീശ് കപ്പലുകള്‍ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു

യേശയ്യാവ് 66:19

ഞാന്‍ അവരുടെ ഇടയില്‍ ഒരു അടയാളം പ്രവര്‍‍ത്തിക്കും; അവരില്‍ രക്ഷിക്കപ്പെട്ട ചിലരെ ഞാന്‍ തര്‍‍ശീശ്, വില്ലാളികളായ പൂല്‍ , ലൂദ് എന്നിവരും തൂബാല്‍ യാവാന്‍ എന്നിവരുമായ ജാതികളുടെ അടുക്കലേക്കും എന്റെ കീര്‍‍ത്തി കേള്‍ക്കയും എന്റെ മഹത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയക്കും; അവര്‍‍ എന്റെ മഹത്വത്തെ ജാതികളുടെ ഇടയില്‍ പ്രസ്താവിക്കും;

ഓബദ്യാവു 1:21

ഏശാവിന്റെ പര്‍വ്വതത്തെ ന്യായംവിധിക്കേണ്ടതിന്നു രക്ഷകന്മാര്‍ സീയോന്‍ പര്‍വ്വതത്തില്‍ കയറിച്ചെല്ലും; രാജത്വം യഹോവേക്കു ആകും.

സെഫന്യാവു 2:11

യഹോവ അവരോടു ഭയങ്കരനായിരിക്കും; അവന്‍ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; ജാതികളുടെ സകല ദ്വീപുകളും അതതു സ്ഥലത്തുനിന്നു അവനെ നമസ്കരിക്കും;

സഖറിയാവ് 14:9

യഹോവ സര്‍വ്വഭൂമിക്കും രാജാവാകും; അന്നാളില്‍ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.

മത്തായി 3:3

“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്‍ത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിന്‍ ” എന്നിങ്ങനെ യെശയ്യാ പ്രവാചകന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ.

മത്തായി 6:10

നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;

മത്തായി 6:13

ഞങ്ങളെ പരീക്ഷയില്‍ കടത്താതെ ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

മർക്കോസ് 11:10

വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്നു ആര്‍ത്തുകൊണ്ടിരുന്നു.

ലൂക്കോസ് 2:10

ദൂതന്‍ അവരോടുഭയപ്പെടേണ്ടാ; സര്‍വ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു.

കൊലോസ്യർ 1:13

അവനില്‍ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.

വെളിപ്പാട് 11:17

സര്‍വ്വശക്തിയുള്ള കര്‍ത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാല്‍ ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.

Interlinear

Choose Theme