സങ്കീർത്തനങ്ങൾ 91:10 · മലയാളം ബൈബിൾ
ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
Cross references
ആവർത്തനം 7:15
യഹോവ സകലരോഗവും നിങ്കല്‍നിന്നു അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുര്‍വ്വ്യാധികളില്‍ ഒന്നും അവന്‍ നിന്റെ മേല്‍ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവര്‍ക്കും അവയെ കൊടുക്കും.
യോബ് 5:24
നിന്റെ കൂടാരം നിര്‍ഭയം എന്നു നീ അറിയും; നിന്റെ പാര്‍പ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.
സങ്കീർത്തനങ്ങൾ 121:7
പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
സദൃശവാക്യങ്ങൾ 12:21
നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനര്‍ത്ഥംകൊണ്ടു നിറയും.
റോമർ 8:25
നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു.