യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
Cross references
വടക്കു അവന്‍ പ്രവര്‍ത്തിക്കയില്‍ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവന്‍ തിരിയുന്നു; അവനെ കാണുന്നില്ലതാനും.
യഹോവേ, നീ ദൂരത്തു നില്‍ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?
യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാന്‍ കാണാതവണ്ണം മറെക്കും?
അവരുടെ യൌവനക്കാര്‍ തീക്കു ഇരയായിതീര്‍ന്നു; അവരുടെ കന്യകമാര്‍ക്കും വിവാഹഗീതം ഉണ്ടായതുമില്ല.
യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
നീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം ദീര്‍ഘിച്ചിരിക്കുമോ?
യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?
യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.
അവന്‍ വഴിയില്‍വെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവന്‍ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.
ഞാനോ യാക്കോബ്ഗൃഹത്തിന്നു തന്റെ മുഖം മറെച്ചുകളഞ്ഞ യഹോവെക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.
യിസ്രായേലിന്റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.
യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍നിമിത്തം എന്റെ കോപം തീപോലെ ജ്വലിച്ചു ആര്‍ക്കും കൊടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചര്‍മ്മം നീക്കിക്കളവിന്‍ .
അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തു വെച്ചു തന്നേ അവന്‍ മരിക്കും; ഈ ദേശം അവന്‍ ഇനി കാണുകയുമില്ല.
അവര്‍ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാന്‍ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും; കഷ്ടതയില്‍ അവര്‍ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.
നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കും പീഡയും പീഡ അനുഭവിക്കുന്ന നിങ്ങള്‍ക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നലക്കുന്നതു ദൈവസന്നിധിയില്‍ നീതിയല്ലോ.