Home Bibles സങ്കീർത്തനങ്ങൾ 89:29 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 89:29 · മലയാളം ബൈബിൾ

ഞാന്‍ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിര്‍ത്തും.

Cross references

ആവർത്തനം 11:21

അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന്‍ മേലും പടിവാതിലുകളിലും എഴുതേണം.

2 ശമൂവേൽ 23:5

ദൈവസന്നിധിയില്‍ എന്റെ ഗൃഹം അതു പോലെയല്ലയോ? അവന്‍ എന്നോടു ഒരു ശാശ്വതനിയമം ചെയ്തുവല്ലോഅതു എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവന്‍ എനിക്കു സകലരക്ഷയും വാഞ്ഛയും തഴെപ്പിക്കയില്ലയോ?

1 ദിനവൃത്താന്തം 17:11

അവന്‍ എനിക്കു ഒരു ആലയം പണിയും; ഞാന്‍ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.

1 ദിനവൃത്താന്തം 22:10

അവന്‍ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവന്‍ എനിക്കു മകനായും ഞാന്‍ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലില്‍ അവന്റെ രാജാസനം ഞാന്‍ എന്നേക്കും നിലനിലക്കുമാറാക്കും.

സങ്കീർത്തനങ്ങൾ 21:4

അവന്‍ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീര്‍ഘായുസ്സിനെ തന്നേ.

സങ്കീർത്തനങ്ങൾ 45:6

ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോല്‍ നീതിയുള്ള ചെങ്കോലാകുന്നു.

സങ്കീർത്തനങ്ങൾ 89:4

നിന്റെ സന്തതിയെ ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.

സങ്കീർത്തനങ്ങൾ 89:36

അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പില്‍ സൂര്യനെപ്പോലെയും ഇരിക്കും.

സങ്കീർത്തനങ്ങൾ 132:11

നിന്റെ ദാസനായ ദാവീദിന്‍ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.

യേശയ്യാവ് 55:3

നിങ്ങള്‍ ചെവി ചായിച്ചു എന്റെ അടുക്കല്‍ വരുവിന്‍ ‍; നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊള്‍വിന്‍ ‍; ദാവീദിന്റെ നിശ്ചലകൃപകള്‍ എന്ന ഒരു ശാശ്വത നിയമം ഞാന്‍ നിങ്ങളോടു ചെയ്യും

യേശയ്യാവ് 59:21

ഞാന്‍ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നുനിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായില്‍ ഞാന്‍ തന്ന എന്റെ വചനങ്ങളും നിന്റെ വായില്‍ നിന്നും നിന്റെ സന്‍ തതിയുടെ വായില്‍ നിന്നും നിന്റെ സന്‍ തതിയുടെ സന്‍ തതിയുടെ വായില്‍ നിന്നും ഇന്നുമുതല്‍ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു

യിരെമ്യാവ് 33:17

അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഔരോരുത്തന്‍ താന്താന്റെ സഹോദരന്നും കൂട്ടുകാരന്നും വിമോചനം പ്രസിദ്ധമാക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ എന്റെ വാക്കു കേട്ടില്ലല്ലോ; ഇതാ, ഞാന്‍ ഒരു വിമോചനം പ്രസിദ്ധമാക്കുന്നു; അതു വാളിന്നും മഹാമാരിക്കും ക്ഷാമത്തിന്നു മത്രേ; ഭൂമിയിലെ സകലരാജ്യങ്ങളിലും ഞാന്‍ നിങ്ങളെ ഭീതിവിഷയമാക്കിത്തീര്‍ക്കും എന്നു യഹോവയുടെ അരുളപ്പാടു.

യെഹെസ്കേൽ 37:24

എന്റെ ദാസനായ ദാവീദ് അവര്‍ക്കും രാജാവായിരിക്കും; അവര്‍ക്കെല്ലാവര്‍ക്കും ഒരേ ഇടയന്‍ ഉണ്ടാകും; അവര്‍ എന്റെ വിധികളില്‍ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.

ദാനിയേൽ 2:44

ഈ രാജാക്കന്മാരുടെ കാലത്തു സ്വര്‍ഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകര്‍ത്തു നശിപ്പിക്കയും എന്നേക്കും നിലനില്‍ക്കയും ചെയ്യും.

ലൂക്കോസ് 1:32

അവന്‍ വലിയവന്‍ ആകും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും; കര്‍ത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും

Interlinear

Choose Theme