Home Bibles സങ്കീർത്തനങ്ങൾ 84:5 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 84:5 · മലയാളം ബൈബിൾ

ബലം നിന്നില്‍ ഉള്ള മനുഷ്യന്‍ ഭാഗ്യവാന്‍ ; ഇങ്ങിനെയുള്ളവരുടെ മനസ്സില്‍ സീയോനിലേക്കുള്ള പെരുവഴികള്‍ ഉണ്ടു.

Cross references

സങ്കീർത്തനങ്ങൾ 28:7

യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കല്‍ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാന്‍ അവനെ സ്തുതിക്കുന്നു.

സങ്കീർത്തനങ്ങൾ 40:8

എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളില്‍ ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ 42:4

ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാന്‍ ദൈവാലയത്തിലേക്കു ചെന്നതു ഔര്‍ത്തു എന്റെ ഉള്ളം എന്നില്‍ പകരുന്നു.

സങ്കീർത്തനങ്ങൾ 55:14

നാം തമ്മില്‍ മധുരസമ്പര്‍ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.

സങ്കീർത്തനങ്ങൾ 65:5

ഭൂമിയുടെ എല്ലാഅറുതികള്‍ക്കും ദൂരത്തുള്ള സമുദ്രത്തിന്നും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാല്‍ നീതിയോടെ ഞങ്ങള്‍ക്കു ഉത്തരമരുളുന്നു.

സങ്കീർത്തനങ്ങൾ 81:1

നമ്മുടെ ബലമായ ദൈവത്തിന്നു ഘോഷിപ്പിന്‍ ; യാക്കോബിന്റെ ദൈവത്തിന്നു ആര്‍പ്പിടുവിന്‍ .

സങ്കീർത്തനങ്ങൾ 122:1

ദാവീദിന്റെ ഒരു ആരോഹണഗീതം.

യേശയ്യാവ് 26:9

എന്റെ ഉള്ളം കൊണ്ടു ഞാന്‍ രാത്രിയില്‍ നിന്നെ ആഗ്രഹിച്ചു ഉള്ളില്‍ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാന്‍ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികള്‍ ഭൂമിയില്‍ നടക്കുമ്പോള്‍ ഭൂവാസികള്‍ നീതിയെ പഠിക്കും.

യേശയ്യാവ് 45:24

യഹോവയില്‍ മാത്രം നീതിയും ബലവും ഉണ്ടു എന്നു ഔരോരുത്തന്‍ പറഞ്ഞുകൊണ്ടു അവന്റെ അടുക്കല്‍ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.

യിരെമ്യാവ് 31:6

യിരെമ്യാവു പറഞ്ഞതുയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍

യിരെമ്യാവ് 31:33

അവര്‍ മുഖമല്ല, പുറമത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നതു; ഞാന്‍ ഇടവിടാതെ അവരെ ഉപദേശിച്ചു പഠിപ്പിച്ചിട്ടും ഉപദേശം കൈക്കൊള്‍വാന്‍ അവര്‍ മനസ്സുവെച്ചില്ല.

യിരെമ്യാവ് 50:4

അങ്ങനെ കല്ദയരുടെ ദേശത്തു നിഹതന്മാരും അതിന്റെ വീഥികളില്‍ കുത്തിത്തുളക്കപ്പെട്ടവരും വീഴും.

മീഖാ 4:2

അനേകവംശങ്ങളും ചെന്നുവരുവിന്‍ , നമുക്കു യഹോവയുടെ പര്‍വ്വതത്തിലേക്കും യാക്കോബിന്‍ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവന്‍ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില്‍ നടക്കയും ചെയ്യും എന്നു പറയും. സീയോനില്‍നിന്നു ഉപദേശവും യെരൂശലേമില്‍നിന്നു യഹോവയുടെ വചനവും പുറപ്പെടും.

സഖറിയാവ് 10:12

ഞാന്‍ അവരെ യഹോവയില്‍ ബലപ്പെടുത്തും; അവര്‍ അവന്റെ നാമത്തില്‍ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാടു.

2 കൊരിന്ത്യർ 12:9

അവന്‍ എന്നോടുഎന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല്‍ ക്രിസ്തുവിന്റെ ശക്തി എന്റെമേല്‍ ആവസിക്കേണ്ടതിന്നു ഞാന്‍ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളില്‍ പ്രശംസിക്കും.

ഫിലിപ്പിയർ 4:13

എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിന്നും മതിയാകുന്നു.

Interlinear

Choose Theme