Home Bibles സങ്കീർത്തനങ്ങൾ 83:10 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 83:10 · മലയാളം ബൈബിൾ

അവര്‍ എന്‍ ദോരില്‍വെച്ചു നശിച്ചുപോയി; അവര്‍ നിലത്തിന്നു വളമായി തീര്‍ന്നു.

Cross references

യോശുവ 17:11

അതു വടക്കു ആശേരിനോടും കിഴക്കു യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ അധീനനഗരങ്ങളും യിബ്ളെയാമും അതിന്റെ അധീനനഗരങ്ങളും ദോര്‍നിവാസികളും അതിന്റെ അധീനനഗരങ്ങളും ഏന്‍ -ദോര്‍നിവാസികളും അതിന്റെ അധീനനഗരങ്ങളും താനാക്‍ നിവാസികളും അതിന്റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകള്‍ തന്നേ.

ന്യായാധിപന്മാർ 4:15

യഹോവ സീസെരയെയും അവന്റെ സകലരഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്റെ മുമ്പില്‍ വാളിന്റെ വായ്ത്തലയാല്‍ തോല്പിച്ചു; സീസെരാ രഥത്തില്‍നിന്നു ഇറങ്ങി കാല്‍നടയായി ഔടിപ്പോയി.

ന്യായാധിപന്മാർ 4:16

ബാരാക്‍ രഥങ്ങളെയും സൈന്യത്തെയും ജാതികളുടെ ഹരോശെത്ത്വരെ ഔടിച്ചു സീസെരയുടെ സൈന്യമൊക്കെയും വാളിന്റെ വായ്ത്തലയാല്‍ വീണു; ഒരുത്തനും ശേഷിച്ചില്ല.

ന്യായാധിപന്മാർ 5:21

കീശോന്‍ തോടു പുരാതനനദിയാം കീശോന്‍ തോടു തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി. എന്‍ മനമേ, നീ ബലത്തോടെ നടകൊള്‍ക.

ന്യായാധിപന്മാർ 7:25

ഔരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവര്‍ പിടിച്ചു, ഔരേബിനെ ഔരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടര്‍ന്നു, ഔരേബിന്റെയും സേബിന്റെയും തല യോര്‍ദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കല്‍ കൊണ്ടുവന്നു.

1 ശമൂവേൽ 28:7

അപ്പോള്‍ ശൌല്‍ തന്റെ ഭൃത്യന്മാരോടുഎനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിന്‍ ; ഞാന്‍ അവളുടെ അടുക്കല്‍ ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാര്‍ അവനോടുഏന്‍ -ദോരില്‍ ഒരു വെളിച്ചപ്പാടത്തി ഉണ്ടു എന്നു പറഞ്ഞു.

2 രാജാക്കന്മാർ 9:37

അതു ഈസേബെല്‍ എന്നു പറവാന്‍ കഴിയാതവണ്ണം ഈസേബെലിന്റെ പിണം യിസ്രെയേല്‍പ്രദേശത്തു വയലിലെ ചാണകം പോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവു എന്ന തന്റെ ദാസന്‍ മുഖാന്തരം അരുളിച്ചെയ്ത വചനം തന്നേ ഇതു എന്നു പറഞ്ഞു.

യിരെമ്യാവ് 8:2

അയ്യോ, എന്റെ ജനത്തെ വിട്ടു പോയ്ക്കളയേണ്ടതിന്നു മരുഭൂമിയില്‍ വഴിയാത്രക്കാര്‍ക്കുംള്ള ഒരു സത്രം എനിക്കു കിട്ടിയെങ്കില്‍ കൊള്ളായിരുന്നു! അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലോ.

യിരെമ്യാവ് 16:4

ഞാന്‍ നിനക്കു തന്ന അവകാശം നീ ഒഴിഞ്ഞുപോകേണ്ടിവരും; നീ അറിയാത്ത ദേശത്തു ഞാന്‍ നിന്നെ നിന്റെ ശത്രുക്കളെ സേവിക്കുമാറാക്കും നിങ്ങള്‍ എന്റെ കോപത്തില്‍ തീ കത്തിച്ചിരിക്കുന്നു; അതു എന്നേക്കും കത്തിക്കൊണ്ടിരിക്കും;

സെഫന്യാവു 1:17

മനുഷ്യര്‍ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാന്‍ അവര്‍ക്കും കഷ്ടത വരുത്തും; അവര്‍ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടംപോലെയും ചൊരിയും.

Interlinear

Choose Theme