Home Bibles സങ്കീർത്തനങ്ങൾ 79:7 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 79:7 · മലയാളം ബൈബിൾ

അവര്‍ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.

Cross references

2 ദിനവൃത്താന്തം 36:21

യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.

സങ്കീർത്തനങ്ങൾ 80:13

കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങള്‍ അതു തിന്നുകളയുന്നു.

യേശയ്യാവ് 9:12

അരാമ്യര്‍ കിഴക്കും ഫെലിസ്ത്യര്‍ പടിഞ്ഞാറും തന്നേ; അവര്‍ യിസ്രായേലിനെ വായ് പിളര്‍ന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.

യേശയ്യാവ് 24:1

യഹോവ ഭൂമിയെ നിര്‍ജ്ജനവും ശൂന്യവും ആക്കി കീഴ്മേല്‍ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.

യേശയ്യാവ് 64:9

യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഔര്‍‍ക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങള്‍ എല്ലാവരും നിന്റെ ജനമല്ലോ

യേശയ്യാവ് 64:10

നിന്റെ വിശുദ്ധനഗരങ്ങള്‍ ഒരു മരുഭൂമിയായിരിക്കുന്നു; സീയോന്‍ മരുഭൂമിയും യെരൂശലേം നിര്‍‍ജ്ജന പ്രദേശവും ആയിത്തീര്‍‍ന്നിരിക്കുന്നു

യിരെമ്യാവ് 50:7

ബാബേല്‍ യഹോവയുടെ കയ്യില്‍ സര്‍വ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊന്‍ പാനപാത്രം ആയിരുന്നു; ജാതികള്‍ അതിലെ വീഞ്ഞു കുടിച്ചിട്ടു അവര്‍ക്കും ഭ്രാന്തു പിടിച്ചു.

യിരെമ്യാവ് 51:34

അവന്റെ അഹോവൃത്തിയോ ബാബേല്‍രാജാവു അവന്നു അവന്റെ മരണദിവസംവരെ അവന്റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസം പ്രതിയുള്ള ഔഹരി കൊടുത്തുപോന്നു.

സഖറിയാവ് 1:15

ഞാന്‍ അല്പം മാത്രം കോപിച്ചിരിക്കെ അവര്‍ അനര്‍ത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാന്‍ അത്യന്തം കോപിക്കുന്നു.

Interlinear

Choose Theme