എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കള്‍നിമിത്തം എന്നെ വീണ്ടെടുക്കേണമേ.
Cross references
ഞാന്‍ അവരെ ഊതിക്കളഞ്ഞു, മനുഷ്യരില്‍നിന്നു അവരുടെ ഔര്‍മ്മ ഇല്ലാതാക്കുമായിരുന്നു.
കനാന്യരും ദേശനിവാസികള്‍ ഒക്കെയും കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞു ഭൂമിയില്‍നിന്നു ഞങ്ങളുടെ പേര്‍ മായിച്ചു കളയുമല്ലോ; എന്നാല്‍ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും എന്നു യോശുവ പറഞ്ഞു.
വൈരിയുടെ കയ്യില്‍നിന്നു എന്നെ വിടുവിപ്പിന്‍ ; നിഷ്ഠൂരന്മാരുടെ കയ്യില്‍നിന്നു എന്നെ വീണ്ടെടുപ്പിന്‍ എന്നിങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടോ?
യഹോവേ, നീ ദൂരത്തു നില്‍ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?
എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നിലക്കുന്നതെന്തു?
അനേകം കാളകള്‍ എന്നെ വളഞ്ഞു; ബാശാന്‍ കൂറ്റന്മാര്‍ എന്നെ ചുറ്റിയിരിക്കുന്നു.
നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
വാളിങ്കല്‍നിന്നു എന്റെ പ്രാണനെയും നായുടെ കയ്യില്‍നിന്നു എന്റെ ജീവനെയും വിടുവിക്കേണമേ.
നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെകോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.
നിന്റെ കയ്യില്‍ ഞാന്‍ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തില്‍നിന്നു വീണ്ടെടുക്കും; അവന്‍ എന്നെ കൈക്കൊള്ളും. സേലാ.
അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
ഞാന്‍ എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണന്‍ നിനക്കായി ദാഹിക്കുന്നു. സേലാ.
അവരുടെ വിധവമാര്‍ കടല്പുറത്തെ മണലിനെക്കാള്‍ പെരുകിക്കാണുന്നു; യൌവനക്കാരന്റെ അമ്മയുടെ നേരെ ഞാന്‍ നട്ടുച്ചെക്കു ഒരു വിനാശകനെ വരുത്തി പെട്ടന്നു അവളുടെ മേല്‍ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു;
ഞാന്‍ നിന്നെ വിളിച്ചപേക്ഷിച്ച നാളില്‍ നീ അടുത്തുവന്നുഭയപ്പെടേണ്ടാ എന്നു പറഞ്ഞു.