Home Bibles സങ്കീർത്തനങ്ങൾ 65:1 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 65:1 · മലയാളം ബൈബിൾ

ദൈവമേ, സീയോനില്‍ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നേ നേര്‍ച്ച കഴിക്കുന്നു.

Cross references

1 ദിനവൃത്താന്തം 11:7

ദാവീദ് ആ കോട്ടയില്‍ പാര്‍ത്തതു കൊണ്ടു അതിന്നു ദാവീദിന്റെ നഗരം എന്നു പേരായി.

1 ദിനവൃത്താന്തം 15:29

എന്നാല്‍ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തില്‍ എത്തിയപ്പോള്‍ ശൌലിന്റെ മകളായ മീഖള്‍ കിളിവാതിലില്‍കൂടി നോക്കി, ദാവീദ് രാജാവു നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തില്‍ അവനെ നിന്ദിച്ചു

1 ദിനവൃത്താന്തം 16:41

ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാന്‍ , യെദൂഥൂന്‍ മുതലായി പേര്‍വിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവേക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.

1 ദിനവൃത്താന്തം 25:1

ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരെ ശുശ്രൂഷെക്കായി വേര്‍തിരിച്ചു; ഈ ശുശ്രൂഷയില്‍ വേല ചെയ്തവരുടെ സംഖ്യയാവിതു

സങ്കീർത്തനങ്ങൾ 21:13

യഹോവേ, നിന്റെ ശക്തിയില്‍ ഉയര്‍ന്നിരിക്കേണമേ; ഞങ്ങള്‍ പാടി നിന്റെ ബലത്തെ സ്തുതിക്കും.

സങ്കീർത്തനങ്ങൾ 56:12

ദൈവമേ, നിനക്കുള്ള നേര്‍ച്ചകള്‍ക്കു ഞാന്‍ കടമ്പെട്ടിരിക്കുന്നു; ഞാന്‍ നിനക്കു സ്തോത്രയാഗങ്ങളെ അര്‍പ്പിക്കും.

സങ്കീർത്തനങ്ങൾ 62:1

എന്റെ ഉള്ളം ദൈവത്തെ നോക്കി മൌനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കല്‍നിന്നു വരുന്നു.

സങ്കീർത്തനങ്ങൾ 76:2

അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ 76:11

നിങ്ങളുടെ ദൈവമായ യഹോവേക്കു നേരുകയും നിവര്‍ത്തിക്കയും ചെയ്‍വിന്‍ ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ.

സങ്കീർത്തനങ്ങൾ 78:68

അവന്‍ യെഹൂദാഗോത്രത്തെയും താന്‍ പ്രിയപ്പെട്ട സീയോന്‍ പര്‍വ്വതത്തെയും തിരഞ്ഞെടുത്തു.

സങ്കീർത്തനങ്ങൾ 115:1

ഞങ്ങള്‍ക്കല്ല, യഹോവേ, ഞങ്ങള്‍ക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.

സങ്കീർത്തനങ്ങൾ 116:17

ഞാന്‍ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

വെളിപ്പാട് 14:1

പിന്നെ ഞാന്‍ സീയോന്‍ മലയില്‍ കുഞ്ഞാടും അവനോടുകൂടെ നെറ്റിയില്‍ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നിലക്കുന്നതു കണ്ടു.

Interlinear

Choose Theme