എന്നോടു കയര്‍ത്തുനിന്നവര്‍ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവന്‍ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;
Cross references
അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുയജമാനനായ രാജാവിന്റെ നേരെ കൈ ഔങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു.
യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യില്‍നിന്നും ശൌലിന്റെ കയ്യില്‍ നിന്നും വിടുവിച്ചശേഷം അവന്‍ യഹോവേക്കു ഒരു സംഗീതംപാടി ചൊല്ലിയതെന്തെന്നാല്‍
അതിന്നു അവന്‍ പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍ അവരോടു കൂടെയുള്ളവരെക്കാള്‍ അധികം എന്നു പറഞ്ഞു.
ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിന്‍ ; അശ്ശൂര്‍രാജാവിനെയും അവനോടു കൂടെയുള്ള സകലപുരുഷാരത്തെയും ഭയപ്പെടരുതു; നിങ്ങള്‍ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവന്‍ നമ്മോടുകൂടെ ഉണ്ടു.
എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.
യഹോവേ, ന്യായത്തെ കേള്‍ക്കേണമേ, എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളില്‍നിന്നുള്ള എന്റെ പ്രാര്‍ത്ഥനയെ ചെവിക്കൊള്ളേണമേ.
യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാന്‍ ആരെ പേടിക്കും?
എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നു; ഗര്‍വ്വത്തോടെ എന്നോടു പൊരുതുന്നവര്‍ അനേകരല്ലോ.
എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നവര്‍ ധിക്കാരം കാട്ടുമ്പോള്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കൈനീട്ടി എന്നെ രക്ഷിക്കും. സേലാ. ദൈവം തന്റെ ദയയും വിശ്വസ്തതയും അയക്കുന്നു.
സകലജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
എന്റെ നെടുവീര്‍പ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാര്‍ത്ഥന നീ കേട്ടിരിക്കുന്നു.
എന്നാല്‍ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകള്‍ക്കു എങ്ങനെ നിവൃത്തിവരും” എന്നു പറഞ്ഞു.
ദാവീദ് സ്വര്‍ഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാല്‍ അവന്‍
കുഞ്ഞുങ്ങളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവര്‍ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ വലിയവനല്ലോ.