Home Bibles സങ്കീർത്തനങ്ങൾ 34:5 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 34:5 · മലയാളം ബൈബിൾ

അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.

Cross references

1 ശമൂവേൽ 23:13

അപ്പോള്‍ ദാവീദും അറുനൂറുപേരോളം ഉള്ള അവന്റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ടു തരം കണ്ടേടത്തുസഞ്ചരിച്ചു. ദാവീദ് കെയീല വിട്ടു ഔടിപ്പോയി എന്നു ശൌല്‍ അറിഞ്ഞപ്പോള്‍ അവന്‍ യാത്ര നിര്‍ത്തിവെച്ചു.

2 ശമൂവേൽ 19:5

അപ്പോള്‍ യോവാബ് അരമനയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു പറഞ്ഞതുഇന്നു നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പാകെക്കുന്നവരെ നീ സ്നേഹീക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകെക്കുന്നു;

എസ്ഥേർ 8:16

യെഹൂദന്മാര്‍ക്കും പ്രകാശവും സന്തോഷവും ആനന്ദവും ബഹുമാനവും ഉണ്ടായി.

സങ്കീർത്തനങ്ങൾ 3:5

ഞാന്‍ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാല്‍ ഉണര്‍ന്നുമിരിക്കുന്നു.

സങ്കീർത്തനങ്ങൾ 13:3

എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാന്‍ മരണനിദ്ര പ്രാപിക്കാതിരിപ്പാന്‍ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.

സങ്കീർത്തനങ്ങൾ 18:28

നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.

സങ്കീർത്തനങ്ങൾ 25:3

നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവര്‍ ലജ്ജിച്ചുപോകും.

സങ്കീർത്തനങ്ങൾ 36:9

നിന്റെ പക്കല്‍ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തില്‍ ഞങ്ങള്‍ പ്രകാശം കാണുന്നു.

സങ്കീർത്തനങ്ങൾ 50:15

കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.

സങ്കീർത്തനങ്ങൾ 50:23

സ്തോത്രമെന്ന യാഗം അര്‍പ്പിക്കുന്നവന്‍ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാന്‍ ദൈവത്തിന്റെ രക്ഷയെ കാണിക്കും.

സങ്കീർത്തനങ്ങൾ 83:16

യഹോവേ, അവര്‍ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂര്‍ണ്ണമാക്കേണമേ.

സങ്കീർത്തനങ്ങൾ 97:11

നീതിമാന്നു പ്രകാശവും പരമാര്‍ത്ഥഹൃദയമുള്ളവര്‍ക്കും സന്തോഷവും ഉദിക്കും.

സങ്കീർത്തനങ്ങൾ 138:3

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളില്‍ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.

യേശയ്യാവ് 45:22

സകലഭൂസീമാവാസികളുമായുള്ളോരേ, എങ്കലകൂ തിരിഞ്ഞു രക്ഷപ്പെടുവിന്‍ ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.

യേശയ്യാവ് 60:5

അപ്പോള്‍ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടെച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കല്‍ ചേരും; ജാതികളുടെ സന്‍ പത്തു നിന്റെ അടുക്കല്‍ വരും

എബ്രായർ 12:2

വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പില്‍ വെച്ചിരുന്ന സന്തോഷം ഔര്‍ത്തു അവന്‍ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.

Interlinear

Choose Theme