യഹോവ വാഴ്ത്തപ്പെട്ടവന് ; അവന് ഉറപ്പുള്ള പട്ടണത്തില് തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു.
Cross references
ദാവീദ് കെയീലയില് വന്നിരിക്കുന്നു എന്നു ശൌലിന്നു അറിവു കിട്ടി; ദൈവം അവനെ എന്റെ കയ്യില് ഏല്പിച്ചിരിക്കുന്നു; വാതിലും ഔടാമ്പലും ഉള്ള പട്ടണത്തില് കടന്നിരിക്കകൊണ്ടു അവന് കുടുങ്ങിയിരിക്കുന്നു എന്നു ശൌല് പറഞ്ഞു.
നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോള് നീ ഭയപ്പെടുകയില്ല.
നിന്നെ ശരണമാക്കുന്നവരെ അവരോടു എതിര്ക്കുംന്നവരുടെ കയ്യില്നിന്നു നിന്റെ വലങ്കയ്യാല് രക്ഷിക്കുന്നവനായുള്ളോവേ, നിന്റെ അത്ഭുതകാരുണ്യം കാണിക്കേണമേ.
അനര്ത്ഥദിവസത്തില് അവന് തന്റെ കൂടാരത്തില് എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവില് എന്നെ മറെക്കും; പാറമേല് എന്നെ ഉയര്ത്തും.
യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന് ; അവന് അത്ഭുതങ്ങളെ പ്രവര്ത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.
ഇതു യഹോവയാല് സംഭവിച്ചു നമ്മുടെ ദൃഷ്ടിയില് ആശ്ചര്യം ആയിരിക്കുന്നു.
ആകയാല് നീ അരകെട്ടി എഴുന്നേറ്റു ഞാന് നിന്നോടു കല്പിക്കുന്നതൊക്കെയും അവരോടു പ്രസ്താവിക്ക; ഞാന് നിന്നെ അവരുടെ മുമ്പില് ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിന്നു നീ അവരെ കണ്ടു ഭ്രമിച്ചുപോകരുതു.
നിങ്ങളോ അന്ധകാരത്തില്നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.