എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു;
Cross references
ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാന്‍ എന്റെ സഖിക്കു പരിഹാസവിഷയമായിത്തീര്‍ന്നു; നീതിമാനും നഷ്കളങ്കനുമായവന്‍ തന്നേ പരിഹാസവിഷയമായിത്തീര്‍ന്നു.
നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങള്‍ക്കുണ്ടായിരുന്നുവെങ്കില്‍ എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.
അവര്‍ എന്റെ നേരെ വായ്പിളര്‍ക്കുംന്നു; നിന്ദയോടെ അവര്‍ എന്റെ ചെകിട്ടത്തടിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.
ഇപ്പോഴോ ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു; അവര്‍ക്കും പഴഞ്ചൊല്ലായിത്തീര്‍ന്നിരിക്കുന്നു.
നീതിമാന്നു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാര്‍ഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങള്‍ മിണ്ടാതെയായ്പോകട്ടെ.
അവരോ എന്റെ വീഴ്ചയിങ്കല്‍ സന്തോഷിച്ചു കൂട്ടംകൂടി; ഞാന്‍ അറിയാത്ത അധമന്മാര്‍ എനിക്കു വിരോധമായി കൂടിവന്നു. അവര്‍ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
നീ ജാതികളുടെ ഇടയില്‍ ഞങ്ങളെ പഴഞ്ചൊല്ലിന്നും വംശങ്ങളുടെ നടുവില്‍ തലകുലുക്കത്തിന്നും വിഷയം ആക്കുന്നു.
എന്റെ മുഴങ്കാലുകള്‍ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.
അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനം ആവിതുസീയോന്‍ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തലകുലുക്കുന്നു.
യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സര്‍വ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുവിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിന്‍ പരിശുദ്ധന്‍ നിമിത്തവും രാജാക്കന്മാര്‍ കണ്ടു എഴുന്നേല്‍ക്കയും പ്രഭുക്കന്മാര്‍ കണ്ടു നമസ്കരിക്കയും ചെയ്യും.
അവന്‍ മനുഷ്യരാല്‍ നിന്‍ ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവര്‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവന്‍ നിന്‍ ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല
നിങ്ങള്‍ ആരെയാകുന്നു കളിയാക്കുന്നതു? ആരുടെനേരെയാകുന്നു നിങ്ങള്‍ വായ്പിളര്‍ന്നു നാകൂ നീട്ടുന്നതു? നിങ്ങള്‍ അതിക്രമക്കാരും വ്യാജസന്‍ തതിയും അല്ലയോ?
“മാറിപ്പോകുവിന്‍ ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ” എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
അപ്പോള്‍ അവര്‍ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലര്‍ അവനെ കന്നത്തടിച്ചു
മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയില്‍ വെച്ചു, വലങ്കയ്യില്‍ ഒരു കോലും കൊടുത്തു അവന്റെ മുമ്പില്‍ മുട്ടുകുത്തിയെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.
കടന്നുപോകുന്നുവര്‍ തല കലുക്കി അവനെ ദുഷിച്ചു
യോഹന്നാന്റെ സ്നാനം സ്വര്‍ഗ്ഗത്തില്‍ നിന്നോ മനുഷ്യരില്‍നിന്നോ ഉണ്ടായതു? എന്നോടു ഉത്തരം പറവിന്‍ എന്നു പറഞ്ഞു.
അങ്ങനെ അവനെ പരിഹസിച്ച ശേഷം അവര്‍ രക്താംബരം നീക്കി സ്വന്ത വസ്ത്രം ധരിപ്പിച്ചു അവനെ ക്രൂശിപ്പാന്‍ കൊണ്ടുപോയി.
കടന്നു പോകുന്നവര്‍ തല കുലുക്കിക്കൊണ്ടുഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ,
ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാര്‍ കേട്ടു അവനെ പരിഹസിച്ചു.
ഹെരോദാവു തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കല്‍ മടക്കി അയച്ചു.
ജനം നോക്കിക്കൊണ്ടു നിന്നു. ഇവന്‍ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കില്‍ തന്നെത്താന്‍ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു.