അവന്‍ വിശുദ്ധമന്ദിരത്തില്‍നിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ. സീയോനില്‍നിന്നു നിന്നെ താങ്ങുമാറാകട്ടെ.
Cross references
എന്നിട്ടും ദാവീദ് സീയോന്‍ കോട്ട പിടിച്ചു; അതു തന്നെ ദാവീദിന്റെ നഗരം.
അവര്‍ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്റെ നടുവില്‍ അതിന്റെ സ്ഥാനത്തുവെച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
ആലയത്തിന്റെ പിന്‍ വശം ഇരുപതു മുഴം നീളത്തില്‍ നിലംമുതല്‍ ഉത്തരം വരെ ദേവദാരുപ്പലകകൊണ്ടു പണിതുഇങ്ങനെയാകുന്നു അന്തര്‍മ്മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്റെ ഉള്‍വശം പണിതതു.
നീ നിന്റെ ജനത്തെ അയയക്കുന്ന വഴിയില്‍ അവര്‍ തങ്ങളുടെ ശത്രുവിനോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെടുമ്പോള്‍ നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും നിന്റെ നാമത്തിന്നു ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു യഹോവയോടു പ്രാര്‍ത്ഥിച്ചാല്‍
അവര്‍ അതില്‍ പാര്‍ത്തു; ന്യായവിധിയുടെ വാള്‍, മഹാമാരി, ക്ഷാമം എന്നിങ്ങിനെയുള്ള വല്ല അനര്‍ത്ഥവും ഞങ്ങള്‍ക്കു വരുമ്പോള്‍, ഞങ്ങള്‍ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു--നിന്റെ നാമം ഈ ആലയത്തില്‍ ഉണ്ടല്ലോ--ഞങ്ങളുടെ സങ്കടത്തില്‍ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു.
ഞാന്‍ യഹോവയോടു ഉച്ചത്തില്‍ നിലവിളിക്കുന്നു; അവന്‍ തന്റെ വിശുദ്ധപര്‍വ്വതത്തില്‍നിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.
അന്യജാതിക്കാര്‍ എന്നോടു എതിര്‍ത്തിരിക്കുന്നു; ഘോരന്മാര്‍ എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.
ഒടുവില്‍ ഞാന്‍ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തില്‍ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.
യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാന്‍ അതിലേക്കു ഔടിച്ചെന്നു അഭയം പ്രാപിക്കുന്നു.
സീയോന്‍ നിവാസികളേ, യിസ്രായേലിന്റെ പരിശുദ്ധന്‍ നിങ്ങളുടെ മദ്ധ്യേ വലിയവനായിരിക്കയാല്‍ ഘോഷിച്ചുല്ലസിപ്പിന്‍ .
അവന്‍ വന്ന വഴിക്കുതന്നേ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയുമില്ല;