Home Bibles സങ്കീർത്തനങ്ങൾ 2:4 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 2:4 · മലയാളം ബൈബിൾ

സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍ ചിരിക്കുന്നു; കര്‍ത്താവു അവരെ പരിഹസിക്കുന്നു.

Cross references

2 രാജാക്കന്മാർ 19:21

അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനമാവിതുസീയോന്‍ പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തല കുലുക്കുന്നു.

സങ്കീർത്തനങ്ങൾ 11:4

യഹോവ തന്റെ വിശുദ്ധമന്ദിരത്തില്‍ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വര്‍ഗ്ഗത്തില്‍ ആകുന്നു; അവന്റെ കണ്ണുകള്‍ ദര്‍ശിക്കുന്നു; അവന്റെ കണ്പോളകള്‍ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 37:13

അവരുടെ വാള്‍ അവരുടെ ഹൃദയത്തില്‍ തന്നേ കടക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.

സങ്കീർത്തനങ്ങൾ 53:5

ഭയമില്ലാതിരുന്നേടത്തു അവര്‍ക്കും മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു.

സങ്കീർത്തനങ്ങൾ 59:8

എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.

സങ്കീർത്തനങ്ങൾ 59:9

എന്റെ ബലമായുള്ളോവേ, ഞാന്‍ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.

സങ്കീർത്തനങ്ങൾ 68:33

പുരാതനസ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗങ്ങളില്‍ വാഹനമേറുന്നവന്നു പാടുവിന്‍ ! ഇതാ, അവന്‍ തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേള്‍പ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 115:3

നമ്മുടെ ദൈവമോ സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവന്‍ ചെയ്യുന്നു.

സദൃശവാക്യങ്ങൾ 1:26

ഞാനും നിങ്ങളുടെ അനര്‍ത്ഥദിവസത്തില്‍ ചിരിക്കും; നിങ്ങള്‍ ഭയപ്പെടുന്നതു നിങ്ങള്‍ക്കു ഭവിക്കുമ്പോള്‍ പരിഹസിക്കും.

യേശയ്യാവ് 40:22

അവന്‍ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികള്‍ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവന്‍ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവര്‍ക്കുംകയും പാര്‍പ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും

യേശയ്യാവ് 57:15

ഉന്നതനും ഉയര്‍‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധന്‍ എന്നു നാമമുള്ളവനുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്‍ യം വരുത്തുവാന്‍ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു

യേശയ്യാവ് 66:1

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുസ്വര്‍‍ഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങള്‍ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏതു?

Interlinear

Choose Theme