Home Bibles സങ്കീർത്തനങ്ങൾ 12:5 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 12:5 · മലയാളം ബൈബിൾ

എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീര്‍ഘ ശ്വാസവുംനിമിത്തം ഇപ്പോള്‍ ഞാന്‍ എഴുന്നേലക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാന്‍ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

Cross references

പുറപ്പാട് 2:23

ഏറെ നാള്‍ കഴിഞ്ഞിട്ടു മിസ്രയീംരാജാവു മരിച്ചു. യിസ്രായേല്‍മക്കള്‍ അടിമവേല നിമിത്തം നെടുവീര്‍പ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിള ദൈവസന്നിധിയില്‍ എത്തി.

പുറപ്പാട് 3:7

യഹോവ അരുളിച്ചെയ്തതുമിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ കണ്ടു കണ്ടു; ഊഴിയവിചാരകന്മാര്‍ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാന്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നു.

പുറപ്പാട് 5:2

അതിന്നു ഫറവോന്‍ യിസ്രായേലിനെ വിട്ടയപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ വാക്കു കേള്‍ക്കേണ്ടതിന്നു അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു.

ന്യായാധിപന്മാർ 10:16

അവര്‍ തങ്ങളുടെ ഇടയില്‍നിന്നു അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേവിച്ചു; യിസ്രായേലിന്റെ അരിഷ്ടതയില്‍ അവന്നു സഹതാപം തോന്നി.

യോബ് 5:15

അവന്‍ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കല്‍നിന്നും ബലവാന്റെ കയ്യില്‍നിന്നും രക്ഷിക്കുന്നു.

യോബ് 5:21

നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല.

സങ്കീർത്തനങ്ങൾ 10:5

അവന്റെ വഴികള്‍ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികള്‍ അവന്‍ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവന്‍ ചീറുന്നു.

സങ്കീർത്തനങ്ങൾ 10:12

യഹോവേ, എഴുന്നേല്‍ക്കേണമേ, ദൈവമേ, തൃക്കൈ ഉയര്‍ത്തേണമേ; എളിയവരെ മറക്കരുതേ.

സങ്കീർത്തനങ്ങൾ 10:18

യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേള്‍ക്കയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 31:19

നിന്റെ ഭക്തന്മാര്‍ക്കും വേണ്ടി നീ സംഗ്രഹിച്ചതും നിന്നില്‍ ആശ്രയിക്കുന്നവര്‍ക്കും വേണ്ടി മനുഷ്യ പുത്രന്മാര്‍ കാണ്‍കെ നീ പ്രവര്‍ത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.

സങ്കീർത്തനങ്ങൾ 34:6

ഈ എളിയവന്‍ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളില്‍നിന്നും അവനെ രക്ഷിച്ചു.

സങ്കീർത്തനങ്ങൾ 73:8

അവര്‍ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.

സങ്കീർത്തനങ്ങൾ 74:21

പീഡിതന്‍ ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.

സങ്കീർത്തനങ്ങൾ 79:10

അവരുടെ ദൈവം എവിടെ എന്നു ജാതികള്‍ പറയുന്നതു എന്തിന്നു? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങള്‍ കാണ്‍കെ ജാതികളുടെ ഇടയില്‍ വെളിപ്പെടുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 146:7

പീഡിതന്മാര്‍ക്കും അവന്‍ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവര്‍ക്കും അവന്‍ ആഹാരം നലകുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.

സദൃശവാക്യങ്ങൾ 14:31

എളിയവനെ പീഡിപ്പിക്കുന്നവന്‍ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.

സദൃശവാക്യങ്ങൾ 18:21

മരണവും ജീവനും നാവിന്റെ അധികാരത്തില്‍ ഇരിക്കുന്നു; അതില്‍ ഇഷ്ടപ്പെടുന്നവര്‍ അതിന്റെ ഫലം അനുഭവിക്കും.

സദൃശവാക്യങ്ങൾ 22:22

എളിയവനോടു അവന്‍ എളിയവനാകകൊണ്ടു കവര്‍ച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതില്‍ക്കല്‍വെച്ചു പീഡിപ്പിക്കയും അരുതു.

സഭാപ്രസംഗി 4:1

പിന്നെയും ഞാന്‍ സൂര്യന്നു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാര്‍ കണ്ണുനീരൊഴുക്കുന്നു; അവര്‍ക്കും ആശ്വാസപ്രദന്‍ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കയ്യാല്‍ അവര്‍ ബലാല്‍ക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദന്‍ അവര്‍ക്കില്ല.

സഭാപ്രസംഗി 5:8

ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാല്‍ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവര്‍ക്കുംമീതെ അത്യുന്നതനും ജാഗരിക്കുന്നു.

യേശയ്യാവ് 19:20

അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവേക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാര്‍ നിമിത്തം അവര്‍ യഹോവയോടു നിലവിളിക്കും; അവന്‍ അവര്‍ക്കും ഒരു രക്ഷകനെ അയക്കും; അവന്‍ പെരുതു അവരെ വിടുവിക്കും.

യേശയ്യാവ് 33:10

ഇപ്പോള്‍ ഞാന്‍ എഴുന്നേലക്കും; ഇപ്പോള്‍ ഞാന്‍ എന്നെത്തന്നേ ഉയര്‍ത്തും; ഇപ്പോള്‍ ഞാന്‍ ഉന്നതനായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.

യെഹെസ്കേൽ 18:12

കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, എളിയവനോടും ദരിദ്രനോടും അന്യായം ചെയ്ക, പിടിച്ചുപറിക്ക, പണയം മടക്കിക്കൊടുക്കാതിരിക്ക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക,

യെഹെസ്കേൽ 18:18

അവന്റെ അപ്പനോ ക്രൂരപീഡനംചെയ്തു, സഹോദരനോടു പിടിച്ചുപറിച്ചു, തന്റെ ജനത്തിന്റെ ഇടയില്‍ കൊള്ളരുതാത്തതു പ്രവര്‍ത്തിച്ചതുകൊണ്ടു തന്റെ അകൃത്യത്താല്‍ മരിക്കും.

ഹോശേയ 7:16

അവര്‍ തിരിയുന്നു, മേലോട്ടു അല്ലതാനും; അവര്‍ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാര്‍ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവര്‍ക്കും പരിഹാസഹേതുവായ്തീരും.

മീഖാ 7:8

എന്റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുതു; വീണു എങ്കിലും ഞാന്‍ വീണ്ടും എഴുന്നേലക്കും; ഞാന്‍ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു.

യാക്കോബ് 5:4

നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങള്‍ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കല്‍നിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കര്‍ത്താവിന്റെ ചെവിയില്‍ എത്തിയിരിക്കുന്നു.

Interlinear

Choose Theme