അവര്‍ എന്നെ വളഞ്ഞു; അതേ, അവര്‍ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
Cross references
ശൌല്‍ പര്‍വ്വതത്തിന്റെ ഇപ്പുറത്തും ദാവീദും ആളുകളും പര്‍വ്വതത്തിന്റെ അപ്പുറത്തുംകൂടി നടന്നു; ശൌലിനെ ഒഴിഞ്ഞുപോകുവാന്‍ ദാവീദ് ബദ്ധപ്പെട്ടു; ശൌലും പടജ്ജനവും ദാവീദിനെയും അവന്റെ ആളുകളെയും വളഞ്ഞുപിടിപ്പാന്‍ അടുത്തു.
തന്റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ യോവാബ് എല്ലായിസ്രായേല്‍വീരന്മാരില്‍നിന്നും ആളുകളെ തിരഞ്ഞെടുത്തു അരാമ്യര്‍ക്കെതിരെ അണിനിരത്തി.
അവര്‍ നിലവിളിച്ചു; രക്ഷിപ്പാന്‍ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന്‍ ഉത്തരമരുളിയതുമില്ല.
അനേകം കാളകള്‍ എന്നെ വളഞ്ഞു; ബാശാന്‍ കൂറ്റന്മാര്‍ എന്നെ ചുറ്റിയിരിക്കുന്നു.
അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.
സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാര്‍ അന്ധകാരമത്രേ. (എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം.)