ഭോഷന്മാര്‍ തങ്ങളുടെ ലംഘനങ്ങള്‍ ഹേതുവായും തങ്ങളുടെ അകൃത്യങ്ങള്‍നിമിത്തവും കഷ്ടപ്പെട്ടു.
Cross references
തന്റെ കിടക്കമേല്‍ അവന്‍ വേദനയാല്‍ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളില്‍ ഇടവിടാതെ പോരാട്ടം ഉണ്ടു.
അതുകൊണ്ടു അവന്റെ ജീവന്‍ അപ്പവും അവന്റെ പ്രാണന്‍ സ്വാദുഭോജനവും വെറുക്കുന്നു.
അവന്റെ പ്രാണന്‍ ശവകൂഴിക്കും അവന്റെ ജീവന്‍ നാശകന്മാര്‍ക്കും അടുത്തിരിക്കുന്നു.
മരണത്തിന്റെ വാതിലുകള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?
യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളില്‍നിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാല്‍ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.
എന്റെ പ്രാണന്‍ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവന്‍ പാതാളത്തോടു സമീപിക്കുന്നു.
എന്റെ ആയുസ്സിന്‍ മദ്ധ്യാഹ്നത്തില്‍ ഞാന്‍ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാന്‍ പറഞ്ഞു.