അവന്‍ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികള്‍ സര്‍വ്വഭൂമിയിലും ഉണ്ടു.
Cross references
ഞാന്‍ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാന്‍ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.
അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു.
യഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്റെ വഴികളില്‍ നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ചു അവന്റെ വചനം അനുസരിക്കേണമെന്നും നീ ഇന്നു അരുളപ്പാടു കേട്ടിരിക്കുന്നു.
നിങ്ങളുടെ കുഞ്ഞുങ്ങള്‍, ഭാര്യമാര്‍, നിന്റെ പാളയത്തില്‍ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ എല്ലാവരും
യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങള്‍ക്കു തോന്നുന്നെങ്കില്‍ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ച ദേവന്മാരെയോ നിങ്ങള്‍ പാര്‍ത്തുവരുന്ന ദേശത്തിലെ അമോര്‍യ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊള്‍വിന്‍ . ഞാനും എന്റെ കുടുംബവുമോ, ഞങ്ങള്‍ യഹോവയെ സേവിക്കും.
ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യില്‍ നീതി നിറഞ്ഞിരിക്കുന്നു.
അവന്‍ നമ്മുടെ ദൈവമാകുന്നു; നാമോ അവന്‍ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.
യഹോവ തന്നേ ദൈവം എന്നറിവിന്‍ ; അവന്‍ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവര്‍ ആകുന്നു; അവന്റെ ജനവും അവന്‍ മേയിക്കുന്ന ആടുകളും തന്നേ.
എന്റെ ഉള്ളം കൊണ്ടു ഞാന്‍ രാത്രിയില്‍ നിന്നെ ആഗ്രഹിച്ചു ഉള്ളില്‍ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാന്‍ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികള്‍ ഭൂമിയില്‍ നടക്കുമ്പോള്‍ ഭൂവാസികള്‍ നീതിയെ പഠിക്കും.
കര്‍ത്താവേ, ആര്‍ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധന്‍ ; നിന്റെ ന്യായവിധികള്‍ വിളങ്ങിവന്നതിനാല്‍ സകല ജാതികളും വന്നു തിരുസന്നിധിയില്‍ നമസ്കരിക്കും.