Home Bibles സങ്കീർത്തനങ്ങൾ 102:22 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 102:22 · മലയാളം ബൈബിൾ

ബദ്ധന്മാരുടെ ഞരക്കം കേള്‍പ്പാനും മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും

Cross references

ഉല്പത്തി 49:10

അവകാശമുള്ളവന്‍ വരുവോളം ചെങ്കോല്‍ യെഹൂദയില്‍നിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയില്‍ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.

സങ്കീർത്തനങ്ങൾ 22:27

ഭൂമിയുടെ അറുതികള്‍ ഒക്കെയും ഔര്‍ത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.

സങ്കീർത്തനങ്ങൾ 72:8

അവന്‍ സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങള്‍വരെയും ഭരിക്കട്ടെ.

യേശയ്യാവ് 49:22

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ജാതികള്‍ക്കു എന്റെ കൈ ഉയര്‍ത്തുകയും വംശങ്ങള്‍ക്കു എന്റെ കൊടി കാണിക്കയും ചെയ്യും; അവര്‍ നിന്റെ പുത്രന്മാരെ തങ്ങളുടെ മാര്‍വ്വില്‍ അണെച്ചും പുത്രിമാരെ തോളില്‍ എടുത്തുംകൊണ്ടു വരും.

യേശയ്യാവ് 52:8

നിന്റെ കാവല്‍ക്കാരുടെ ശബ്ദം കേട്ടുവോ? അവര്‍‍ ശബ്ദം ഉയര്‍‍ത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുന്‍ പോള്‍ അവര്‍‍ അഭിമുഖമായി കാണും

യേശയ്യാവ് 52:9

യെരൂശലേമിന്റെ ശൂന്‍ യപ്രദേശങ്ങളേ, പൊട്ടി ആര്‍ത്തുകൊള്‍വിന്‍ ‍; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടേടുത്തിരിക്കുന്നുവല്ലോ

യേശയ്യാവ് 60:3

ജാതികള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാര്‍‍ നിന്റെ ഉദയശോഭയിലേക്കും വരും

ഹോശേയ 1:9

അപ്പോള്‍ യഹോവഅവന്നു ലോ-അമ്മീ (എന്റെ ജനമല്ല) എന്നു പേര്‍ വിളിക്ക; നിങ്ങള്‍ എന്റെ ജനമല്ല, ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കയുമില്ല എന്നു അരുളിച്ചെയ്തു.

സഖറിയാവ് 8:20

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാന്‍ ഇടയാകും.

മത്തായി 24:14

രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികള്‍ക്കും സാക്ഷ്യമായി ഭൂലോകത്തില്‍ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോള്‍ അവസാനം വരും.

റോമർ 15:19

അങ്ങനെ ഞാന്‍ യെരൂശലേം മുതല്‍ ഇല്ലുര്‍യ്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു.

Interlinear

Choose Theme