Home Bibles സങ്കീർത്തനങ്ങൾ 10:13 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 10:13 · മലയാളം ബൈബിൾ

ദുഷ്ടന്‍ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളില്‍ പറയുന്നതും എന്തിന്നു?

Cross references

ഉല്പത്തി 9:5

നിങ്ങളുടെ പ്രാണാനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാന്‍ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാന്‍ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും.

ഉല്പത്തി 42:22

അതിന്നു രൂബേന്‍ ബാലനോടു ദോഷം ചെയ്യരുതെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങള്‍ കേട്ടില്ല; ഇപ്പോള്‍ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.

സംഖ്യാപുസ്തകം 11:20

അതു നിങ്ങളുടെ മൂക്കില്‍കൂടി പുറപ്പെട്ടു നിങ്ങള്‍ക്കു ഔക്കാനം വരുവോളം നിങ്ങള്‍ തിന്നും; നിങ്ങളുടെ ഇടയില്‍ ഉള്ള യഹോവയെ നിങ്ങള്‍ നിരസിക്കയുംഞങ്ങള്‍ മിസ്രയീമില്‍നിന്നു എന്തിന്നു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞു അവന്റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ.

ആവർത്തനം 29:18

അങ്ങനെയുള്ളവന്‍ ഈ ശാപവചനങ്ങളെ കേള്‍ക്കുമ്പോള്‍വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന്നു ഞാന്‍ എന്റെ ഹൃദയത്തിന്റെ കാഠിന്യപ്രകാരം നടന്നാലും എനിക്കു സുഖം ഉണ്ടാകുമെന്നു പറഞ്ഞു തന്റെ ഹൃദയത്തില്‍ തന്നെത്താന്‍ അനുഗ്രഹിക്കും.

2 ശമൂവേൽ 12:9

നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാള്‍കൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാള്‍കൊണ്ടു കൊല്ലിച്ചു.

2 ദിനവൃത്താന്തം 24:22

അങ്ങനെ യോവാശ്രാജാവു അവന്റെ അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ ഔര്‍ക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവന്‍ മരിക്കുമ്പോള്‍യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു.

യോബ് 24:12

പട്ടണത്തില്‍ ആളുകള്‍ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണന്‍ നിലവിളിക്കുന്നു; ദൈവത്തിന്നോ അതില്‍ നീരസം തോന്നുന്നില്ല.

യോബ് 24:23

അവന്‍ അവര്‍ക്കും നിര്‍ഭയവാസം നലകുന്നു; അവര്‍ ഉറെച്ചുനിലക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേല്‍ ഉണ്ടു.

സങ്കീർത്തനങ്ങൾ 74:10

ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?

സങ്കീർത്തനങ്ങൾ 74:18

യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഔര്‍ക്കേണമേ.

ലൂക്കോസ് 10:16

ആ എഴുപതുപേര്‍ സന്തോഷത്തേടെ മടങ്ങിവന്നുകര്‍ത്താവേ, നിന്റെ നാമത്തില്‍ ഭൂതങ്ങളും ഞങ്ങള്‍ക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;

ലൂക്കോസ് 11:50

ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവില്‍വെച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ

1 തെസ്സലോനിക്ക്യർ 4:8

ആകയാല്‍ തുച്ഛീകരിക്കുന്നവന്‍ മനുഷ്യനെ അല്ല, തന്റെ പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു തരുന്ന ദൈവത്തെ തന്നേ തുച്ഛീകരിക്കുന്നു.

Interlinear

Choose Theme