Home Bibles സദൃശവാക്യങ്ങൾ 7:8 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 7:8 · മലയാളം ബൈബിൾ

അവന്‍ വൈകുന്നേരം, സന്ധ്യാസമയത്തു, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയില്‍,

Cross references

ന്യായാധിപന്മാർ 16:1

അനന്തരം ശിംശോന്‍ ഗസ്സയില്‍ ചെന്നു അവിടെ ഒരു വേശ്യയെ കണ്ടു അവളുടെ അടുക്കല്‍ ചെന്നു.

2 ശമൂവേൽ 11:2

ഒരുനാള്‍ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയില്‍ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേല്‍ ഉലാവിക്കൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നതു മാളികയില്‍ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.

സദൃശവാക്യങ്ങൾ 4:14

ദുഷ്ടന്മാരുടെ പാതയില്‍ നീ ചെല്ലരുതു; ദുര്‍ജ്ജനത്തിന്റെ വഴിയില്‍ നടക്കയുമരുതു;

സദൃശവാക്യങ്ങൾ 5:8

നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.

സദൃശവാക്യങ്ങൾ 7:12

ഇപ്പോള്‍ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഔരോ കോണിലും അവള്‍ പതിയിരിക്കുന്നു.

1 കൊരിന്ത്യർ 6:18

ദുര്‍ന്നടപ്പു വിട്ടു ഔടുവിന്‍ . മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു. ദുര്‍ന്നടപ്പുകാരനോ സ്വന്തശരീരത്തിന്നു വിരോധമായി പാപം ചെയ്യുന്നു.

2 തിമോത്തെയോസ് 2:22

യൌവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.

യൂദാ 1:23

ചിലരെ തീയില്‍നിന്നു വലിച്ചെടുത്തു രക്ഷിപ്പിന്‍ ; ജഡത്താല്‍ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലര്‍ക്കും ഭയത്തോടെ കരുണ കാണിപ്പിന്‍ .

Interlinear

Choose Theme