Home Bibles സദൃശവാക്യങ്ങൾ 6:11 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 6:11 · മലയാളം ബൈബിൾ

അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.

Cross references

സദൃശവാക്യങ്ങൾ 10:4

മടിയുള്ള കൈകൊണ്ടു പ്രവര്‍ത്തിക്കുന്നവന്‍ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.

സദൃശവാക്യങ്ങൾ 13:4

മടിയന്‍ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണന്നോ പുഷ്ടിയുണ്ടാകും.

സദൃശവാക്യങ്ങൾ 19:15

മടി ഗാഢനിദ്രയില്‍ വീഴിക്കുന്നു; അലസചിത്തന്‍ പട്ടണികിടക്കും.

സദൃശവാക്യങ്ങൾ 20:4

മടിയന്‍ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്തു അവന്‍ ഇരക്കും; ഒന്നും കിട്ടുകയുമില്ല.

സദൃശവാക്യങ്ങൾ 20:13

ദരിദ്രനാകാതെയിരിക്കേണ്ടതിന്നു നിദ്രാപ്രിയനാകരുതു; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.

സദൃശവാക്യങ്ങൾ 24:33

കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.

സദൃശവാക്യങ്ങൾ 24:34

അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ടു ആയുധപാണിയെപ്പോലെയും വരും.

സഭാപ്രസംഗി 4:5

മൂഢന്‍ കയ്യും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു.

Interlinear

Choose Theme