Home Bibles സദൃശവാക്യങ്ങൾ 31:21 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 31:21 · മലയാളം ബൈബിൾ

തന്റെ വീട്ടുകാരെച്ചൊല്ലി അവള്‍ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവര്‍ക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.

Cross references

ഉല്പത്തി 45:22

അവരില്‍ ഔരോരുത്തന്നു ഔരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.

2 ശമൂവേൽ 1:24

യിസ്രായേല്‍പുത്രിമാരേ, ശൌലിനെച്ചൊല്ലി കരവിന്‍ അവന്‍ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേല്‍ പൊന്നാഭരണം അണിയിച്ചു.

സദൃശവാക്യങ്ങൾ 25:20

വിഷാദമുള്ള ഹൃദയത്തിന്നു പാട്ടു പാടുന്നവന്‍ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേല്‍ ചൊറുക്ക പകരുന്നതു പോലെയും ആകുന്നു.

നാഹൂം 2:4

രഥങ്ങള്‍ തെരുക്കളില്‍ ചടുചട ചാടുന്നു; വീഥികളില്‍ അങ്ങും ഇങ്ങും ഔടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നല്‍പോലെ ഔടുന്നു.

Interlinear

Choose Theme