രണ്ടു കാര്യം ഞാന്‍ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;
Cross references
ഗിബെയോനില്‍വെച്ചു യഹോവ രാത്രിയില്‍ ശലോമോന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊള്‍ക എന്നു ദൈവം അരുളിച്ചെയ്തു.
അവര്‍ അക്കരെ കടന്നശേഷം ഏലീയാവു എലീശയോടുഞാന്‍ നിങ്കല്‍നിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാന്‍ നിനക്കു എന്തു ചെയ്തു തരേണം? ചോദിച്ചുകൊള്‍ക എന്നു പറഞ്ഞു. അതിന്നു എലീശാനിന്റെ ആത്മാവില്‍ ഇരട്ടി പങ്കു എന്റെമേല്‍ വരുമാറാകട്ടെ എന്നു പറഞ്ഞു.
അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.
ഞാന്‍ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തില്‍ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തില്‍ പാര്‍ക്കേണ്ടതിന്നു തന്നേ.