Home Bibles സദൃശവാക്യങ്ങൾ 23:24 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 23:24 · മലയാളം ബൈബിൾ

നീതിമാന്റെ അപ്പന്‍ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകന്‍ അവനില്‍ സന്തോഷിക്കും.

Cross references

1 രാജാക്കന്മാർ 1:48

രാജാവു തന്റെ കട്ടിലിന്മേല്‍ നമസ്കരിച്ചുഇന്നു എന്റെ സിംഹാസനത്തില്‍ എന്റെ സന്തതി ഇരിക്കുന്നതു എന്റെ കണ്ണുകൊണ്ടു കാണ്മാന്‍ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.

1 രാജാക്കന്മാർ 2:1

ദാവീദിന്നു മരണകാലം അടുത്തുവന്നപ്പോള്‍ അവന്‍ തന്റെ മകനായ ശലോമോനോടു കല്പിച്ചതു എന്തെന്നാല്‍

1 രാജാക്കന്മാർ 2:9

എന്നാല്‍ നീ അവനെ ശിക്ഷിക്കാതെ വിടരുതു; നീ ബുദ്ധിമാനല്ലോ; അവനോടു എന്തു ചെയ്യേണമെന്നു നീ അറിയും; അവന്റെ നരയെ രക്തത്തോടെ പാതാളത്തിലേക്കു അയക്കുക.

സദൃശവാക്യങ്ങൾ 10:1

ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകന്‍ അമ്മെക്കു വ്യസനഹേതുവാകുന്നു.

സദൃശവാക്യങ്ങൾ 15:20

ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.

സദൃശവാക്യങ്ങൾ 23:15

മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാല്‍ എന്റെ ഹൃദയവും സന്തോഷിക്കും.

സദൃശവാക്യങ്ങൾ 27:11

മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാന്‍ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.

സദൃശവാക്യങ്ങൾ 29:3

ജ്ഞാനത്തില്‍ ഇഷ്ടപ്പെടുന്നവന്‍ തന്റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്റെ സമ്പത്തു നശിപ്പിക്കുന്നു.

സഭാപ്രസംഗി 2:19

അവന്‍ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആര്‍ക്കറിയാം? എന്തായാലും ഞാന്‍ സൂര്യന്നു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകലപ്രയത്നഫലത്തിന്മേലും അവന്‍ അധികാരം പ്രാപിക്കും. അതും മായ അത്രേ.

ഫിലേമോൻ 1:9

പൌലോസ് എന്ന വയസ്സനും ഇപ്പോള്‍ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാന്‍ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു.

ഫിലേമോൻ 1:20

അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കര്‍ത്താവില്‍ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവില്‍ എന്റെ ഹൃദയം തണുപ്പിക്ക.

Interlinear

Choose Theme