നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേള്‍ക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോള്‍ അവളെ നിന്ദിക്കരുതു.
Cross references
നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകള്‍ പ്രമാണിക്കേണംഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
അപ്പന്റെയോ അമ്മയുടെയോ വാക്കു കേള്‍ക്കാതെയും അവര്‍ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകന്‍ ഒരുത്തന്നു ഉണ്ടെങ്കില്‍
അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
മകനേ, അപ്പന്റെ പ്രബോധനം കേള്‍ക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു;
മകനേ, നിന്റെ അപ്പന്റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.
ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!
അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന്‍ കുഞ്ഞുകള്‍ തിന്നുകയും ചെയ്യും.
അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവന്‍ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവന്‍ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ.
യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നിലക്കുന്നതു കണ്ടിട്ടുസ്ത്രീയേ, ഇതാ നിന്റെ മകന്‍ എന്നു അമ്മയോടു പറഞ്ഞു.
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍ ; അതു ന്യായമല്ലോ.