ദുഷ്ടന്‍ മുഖധാര്‍ഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു.
Cross references
നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.
പൂര്‍ണ്ണഹൃദയത്തോടേ ഞാന്‍ നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.
നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.
നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.
നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.
എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനര്‍ത്ഥത്തില്‍ അകപ്പെടും.
കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവന്‍ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.
മൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളു? മരുഭൂമിയില്‍ അരാബ്യര്‍ എന്ന പോലെ നീ വഴികളില്‍ അവര്‍ക്കായി പതിയിരുന്നു; നിന്റെ പരസംഗത്താലും വഷളത്വത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.
അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ചു, നാണിക്കാതെയിരിക്കുന്നു.
ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനമുള്ളവന്‍ ആര്‍? അവതിനെ പ്രസ്താവിപ്പാന്‍ തക്കവണ്ണം യഹോവയുടെ വായ് ആരോടു അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാന്‍ സംഗതി എന്തു?
അവന്‍ ഔര്‍ത്തു താന്‍ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ടു അവന്‍ മരിക്കാതെ ജീവിച്ചിരിക്കും
ആകയാല്‍ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിന്‍ .
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിന്‍ .
ആകയാല്‍ നിങ്ങള്‍ ഇന്നു തൊട്ടു പിന്നോക്കം, യഹോവയുടെ മന്ദിരത്തിങ്കല്‍ കല്ലിന്മേല്‍ കല്ലു വെച്ചതിന്നു മുമ്പുള്ളകാലം വിചാരിച്ചുകൊള്‍വിന്‍ .
നിങ്ങള്‍ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവേക്കുവിന്‍ ; ഒമ്പതാം മാസം, ഇരുപത്തു നാലാം തിയ്യതിമുതല്‍, യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തില്‍ തന്നേ ദൃഷ്ടിവേക്കുവിന്‍ .
അപ്പോള്‍ സുബോധം വന്നിട്ടു അവന്‍ എന്റെ അപ്പന്റെ എത്ര കൂലിക്കാര്‍ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു.
നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കര്‍ത്താവായ യേശുവും ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുവാന്‍ വഴിനിരത്തിത്തരുമാറാകട്ടെ.