Home Bibles സദൃശവാക്യങ്ങൾ 20:25 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 20:25 · മലയാളം ബൈബിൾ

“ഇതു നിവേദിതം” എന്നു തത്രപ്പെട്ടു നേരുന്നതും നേര്‍ന്നശേഷം നിരൂപിക്കുന്നതും മനുഷ്യന്നു ഒരു കണി.

Cross references

ലേവ്യപുസ്തകം 5:15

ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു അബദ്ധവശാല്‍ അതിക്രമം ചെയ്തു പിഴെച്ചു എങ്കില്‍ അവന്‍ തന്റെ അകൃത്യത്തിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലെക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവേക്കു കൊണ്ടുവരേണം.

ലേവ്യപുസ്തകം 22:10

യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുതു; പുരോഹിതന്റെ അടുക്കല്‍ വന്നു പാര്‍ക്കുംന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുതു.

ലേവ്യപുസ്തകം 27:9

തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറന്നു എങ്കില്‍ അതു വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം.

ലേവ്യപുസ്തകം 27:30

അതു നല്ലതോ തീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കില്‍ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.

സംഖ്യാപുസ്തകം 30:2

ആരെങ്കിലും യഹോവേക്കു ഒരു നേര്‍ച്ച നേരുകയോ ഒരു പരിവര്‍ജ്ജനവ്രതം ദീക്ഷിപ്പാന്‍ ശപഥംചെയ്കയോ ചെയ്താല്‍ അവന്‍ വാക്കിന്നു ഭംഗം വരുത്താതെ തന്റെ വായില്‍നിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവര്‍ത്തിക്കേണം.

ആവർത്തനം 23:22

നേരാതിരിക്കുന്നതു പാപം ആകയില്ല.

ആവർത്തനം 23:23

നിന്റെ നാവിന്മേല്‍നിന്നു വീണതു നിവര്‍ത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവേക്കു നേര്‍ന്നതുപോലെ നിവര്‍ത്തിക്കയും വേണം.

ആവർത്തനം 23:24

കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോള്‍ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തില്‍ ഇടരുതു.

ന്യായാധിപന്മാർ 21:22

അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കല്‍ വന്നു സങ്കടം പറഞ്ഞാല്‍ ഞങ്ങള്‍ അവരോടുഅവരെ ഞങ്ങള്‍ക്കു ദാനം ചെയ്‍വിന്‍ ; നാം പടയില്‍ അവര്‍ക്കെല്ലാവര്‍ക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങള്‍ കുറ്റക്കാരാകുവാന്‍ നിങ്ങള്‍ ഇക്കാലത്തു അവര്‍ക്കും കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞു കൊള്ളാം.

സദൃശവാക്യങ്ങൾ 18:7

മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങള്‍ അവന്റെ പ്രാണന്നു കണി.

സഭാപ്രസംഗി 5:2

അതിവേഗത്തില്‍ ഒന്നും പറയരുതു; ദൈവസന്നിധിയില്‍ ഒരു വാക്കു ഉച്ചരിപ്പാന്‍ നിന്റെ ഹൃദയം ബദ്ധപ്പെടരുതു; ദൈവം സ്വര്‍ഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാല്‍ നിന്റെ വാക്കു ചുരുക്കുമായിരിക്കട്ടെ.

സഭാപ്രസംഗി 5:4

ദൈവത്തിന്നു നേര്‍ച്ച നേര്‍ന്നാല്‍ കഴിപ്പാന്‍ താമസിക്കരുതു; മൂഢന്മാരില്‍ അവന്നു പ്രസാദമില്ല; നീ നേര്‍ന്നതു കഴിക്ക.

മലാഖി 3:8

മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങള്‍ എന്നെ തോല്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ഏതില്‍ ഞങ്ങള്‍ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.

മത്തായി 5:33

കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കര്‍ത്താവിന്നു നിവര്‍ത്തിക്കേണം എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.

Interlinear

Choose Theme