അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയില്‍ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്‍ക.
Cross references
നിന്റെ നീതിയുള്ള ന്യായവിധികള്‍ ഹേതുവായി നിനക്കു സ്തോത്രം ചെയ്‍വാന്‍ ഞാന്‍ അര്‍ദ്ധരാത്രിയില്‍ എഴുന്നേലക്കും.
നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാന്‍ തിരുവചനത്തില്‍ പ്രത്യാശ വെച്ചിരിക്കുന്നു.
ജ്ഞാനത്തിന്റെ മാര്‍ഗ്ഗം ഞാന്‍ നിന്നെ ഉപദേശിക്കുന്നുനേരെയുള്ള പാതയില്‍ ഞാന്‍ നിന്നെ നടത്തുന്നു.
എന്നെ സ്നേഹിക്കുന്നവര്‍ക്കും വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു
ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കും കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.
സ്ത്രീകളില്‍ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കില്‍ ആടുകളുടെ കാല്‍ചുവടു തുടര്‍ന്നുചെന്നു ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്റെ കുഞ്ഞാടുകളെ മേയിക്ക.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ വഴികളില്‍ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതില്‍ നടപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും. അവരോഞങ്ങള്‍ അതില്‍ നടക്കയില്ല എന്നു പറഞ്ഞു.
അങ്ങനെ നിങ്ങള്‍ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീര്‍ഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.
പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുതു; നന്മ ചെയ്യുന്നവന്‍ ദൈവത്തില്‍നിന്നുള്ളവന്‍ ആകുന്നു; തിന്മ ചെയ്യുന്നവന്‍ ദൈവത്തെ കണ്ടിട്ടില്ല.