പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; തത്രപ്പെട്ടു കാല്‍ വെക്കുന്നവനോ പിഴെച്ചുപോകുന്നു.
Cross references
ഒരുത്തന്‍ ചീര പറിപ്പാന്‍ വയലില്‍ ചെന്നു ഒരു കാട്ടുവള്ളി കണ്ടു മടിനിറയ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവര്‍ അറിയായ്കയാല്‍ അരിഞ്ഞു പായസക്കലത്തില്‍ ഇട്ടു.
ഞാന്‍ കപടത്തില്‍ നടന്നുവെങ്കില്‍, എന്റെ കാല്‍ വഞ്ചനെക്കു ഔടിയെങ്കില്‍ -
അവരുടെ കാല്‍ ദോഷം ചെയ്‍വാന്‍ ഔടുന്നു; രക്തം ചൊരിയിപ്പാന്‍ അവര്‍ ബദ്ധപ്പെടുന്നു.
നീതിമാന്റെ അധരങ്ങള്‍ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാല്‍ മരിക്കുന്നു.
ദീര്‍ഘക്ഷമയുള്ളവന്‍ മഹാബുദ്ധിമാന്‍ ; മുന്‍ കോപിയോ ഭോഷത്വം ഉയര്‍ത്തുന്നു.
ഉത്സാഹിയുടെ വിചാരങ്ങള്‍ സമൃദ്ധിഹേതുകങ്ങള്‍ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു.
ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുതു; അല്ലെങ്കില്‍ ഒടുക്കം കൂട്ടുകാരന്‍ നിന്നെ ലജ്ജിപ്പിച്ചാല്‍ നീ എന്തു ചെയ്യും?
വിശ്വസ്തപുരുഷന്‍ അനുഗ്രഹസമ്പൂര്‍ണ്ണന്‍ ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല.
കണ്ണുകടിയുള്ളവന്‍ ധനവാനാകുവാന്‍ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്നു അവന്‍ അറിയുന്നതുമില്ല.
വാക്കില്‍ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാള്‍ മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
നിന്റെ മനസ്സില്‍ അത്ര വേഗം നീരസം ഉണ്ടാകരുതു; മൂഢന്മാരുടെ മാര്‍വ്വില്‍ അല്ലോ നീരസം വസിക്കുന്നതു.
സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവന്‍ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചു കൊടുക്കയും ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു.
അതിലെ കൊമ്പുകള്‍ ഉണങ്ങുമ്പോള്‍ ഒടിഞ്ഞുവീഴും; സ്ത്രീകള്‍ വന്നു അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജാതിയല്ലോ; അതുകൊണ്ടു അവരെ നിര്‍മ്മിച്ചവന്നു അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവന്‍ അവര്‍ക്കും കൃപ കാണിക്കയുമില്ല.
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ സീയോനില്‍ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവന്‍ ഔടിപ്പോകയില്ല.
പരിജ്ഞാനമില്ലായ്കയാല്‍ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാന്‍ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിന്റെ മക്കളെ മറെക്കും.
അവര്‍ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും.
അവര്‍ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവര്‍ എന്നു ഞാന്‍ അവര്‍ക്കും സാക്ഷ്യം പറയുന്നു.
നിങ്ങളുടെ സ്നേഹം മേലക്കുമേല്‍ പരിജ്ഞാനത്തിലും സകല വിവേകത്തിലും വര്‍ദ്ധിച്ചു വന്നിട്ടു