Home Bibles സദൃശവാക്യങ്ങൾ 19:10 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 19:10 · മലയാളം ബൈബിൾ

സുഖജീവനം ഭോഷന്നു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നതോ ദാസന്നു എങ്ങനെ?

Cross references

1 ശമൂവേൽ 25:36

അബീഗയില്‍ നാബാലിന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവന്‍ തന്റെ വീട്ടില്‍ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്റെ ഹൃദയം ആനന്ദത്തിലായി അവന്നു നന്നാ ലഹരിപിടിച്ചിരുന്നു; അതുകൊണ്ടു അവള്‍ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.

2 ശമൂവേൽ 3:24

യോവാബ് രാജാവിന്റെ അടുക്കല്‍ ചെന്നുഎന്താകുന്നു ഈ ചെയ്തതു? അബ്നേര്‍ നിന്റെ അടുക്കല്‍ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്തു?

2 ശമൂവേൽ 3:39

ഞാന്‍ രാജാഭിഷേകം പ്രാപിച്ചവന്‍ എങ്കിലും ഇന്നു ബലഹിനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാര്‍ എനിക്കു ഒതുങ്ങാത്ത കഠനിന്മാരത്രേ; ദുഷ്ടത പ്രവര്‍ത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.

എസ്ഥേർ 3:15

അഞ്ചല്‍ക്കാര്‍ രാജ കല്പന പ്രമാണിച്ചു ക്ഷണത്തില്‍ പുറപ്പെട്ടു പോയി; ശൂശന്‍ രാജധാനിയിലും ആ തീര്‍പ്പു പരസ്യം ചെയ്തു; രാജാവും ഹാമാനും കുടിപ്പാന്‍ ഇരുന്നു; ശൂശമ്പട്ടണമോ കലങ്ങിപ്പോയി.

സദൃശവാക്യങ്ങൾ 17:7

സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ?

സദൃശവാക്യങ്ങൾ 26:1

വേനല്‍കാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.

സദൃശവാക്യങ്ങൾ 30:21

മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു; നാലിന്റെ നിമിത്തം അതിന്നു സഹിച്ചു കൂടാ

സദൃശവാക്യങ്ങൾ 30:22

ദാസന്‍ രാജാവായാല്‍ അവന്റെ നിമിത്തവും ഭോഷന്‍ തിന്നു തൃപ്തനായാല്‍ അവന്റെ നിമിത്തവും

സഭാപ്രസംഗി 10:5

അധിപതിയുടെ പക്കല്‍നിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാന്‍ സൂര്യന്നു കീഴെ ഒരു തിന്മ കണ്ടു;

സഭാപ്രസംഗി 10:7

ദാസന്മാര്‍ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാര്‍ ദാസന്മാരെപ്പോലെ കാല്‍നടയായി നടക്കുന്നതും ഞാന്‍ കണ്ടു.

യേശയ്യാവ് 3:5

ഒരുത്തന്‍ മറ്റൊരുവനെയും ഒരാള്‍ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലന്‍ വൃദ്ധനോടും നീചന്‍ മാന്യനോടും കയര്‍ക്കും.

യേശയ്യാവ് 5:11

അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഔടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!

യേശയ്യാവ് 22:12

അന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു കരച്ചലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും

ഹോശേയ 7:3

അവര്‍ ദുഷ്ടതകൊണ്ടു രാജാവിനെയും ഭോഷകുകൊണ്ടു പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.

ഹോശേയ 9:1

യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ടു പരസംഗം ചെയ്തുനടക്കയും ധാന്യക്കളങ്ങളില്‍ ഒക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാല്‍ നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുതു.

ആമോസ് 6:3

നിങ്ങള്‍ ദുര്‍ദ്ദിവസം അകറ്റിവെക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.

ലൂക്കോസ് 16:19

ധനവാനായോരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്‍ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനന്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.

ലൂക്കോസ് 16:23

ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തില്‍ യാതന അനുഭവിക്കുമ്പോള്‍ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയില്‍ ലാസരിനെയും കണ്ടു

യാക്കോബ് 4:9

സങ്കടപ്പെട്ടു ദുഃഖിച്ചു കരവിന്‍ ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.

Interlinear

Choose Theme