മനുഷ്യന് വെക്കുന്ന കാഴ്ചയാല് അവന്നു പ്രവേശനം കിട്ടും; അവന് മഹാന്മാരുടെ സന്നിധിയില് ചെല്ലുവാന് ഇടയാകും.
Cross references
അതാ, നിന്റെ അടിയാന് യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിന് എന്നു അവന് കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാന് അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു.
അതിന്നു യാക്കോബ്അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കില് എന്റെ സമ്മാനം എന്റെ കയ്യില്നിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാന് നിന്റെ മുഖം കാണുകയും നിനക്കു എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ;
അപ്പോള് അവരുടെ അപ്പനായ യിസ്രായേല് അവരോടു പറഞ്ഞതുഅങ്ങനെയെങ്കില് ഇതു ചെയ്വിന് നിങ്ങളുടെ പാത്രങ്ങളില് കുറെ സുഗന്ധപ്പശ, കുറെ തേന് , സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങളെ ദേശത്തിലെ വിശേഷവസ്തുക്കളില് ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിന് .
ഇപ്പോള് യജമാനന്റെ അടുക്കല് അടിയന് കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്റെ പരിചാരകരായ ബാല്യക്കാര്ക്കും ഇരിക്കട്ടെ.
നീ പോയി വരിക; ഞാന് യിസ്രായേല്രാജാവിന്നു ഒരു എഴുത്തു തരാം എന്നു അരാംരാജാവു പറഞ്ഞു. അങ്ങനെ അവന് പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെല് പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു.
സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.
പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാന് പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതന് .
രഹസ്യത്തില് ചെയ്യുന്ന ദാനം കോപത്തെയും മടിയില് കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.