Home Bibles സദൃശവാക്യങ്ങൾ 17:21 · മലയാളം ബൈബിൾ
സദൃശവാക്യങ്ങൾ 17:21 · മലയാളം ബൈബിൾ

ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.

Cross references

ഉല്പത്തി 26:34

ഏശാവിന്നു നാല്പതു വയസ്സായപ്പോള്‍ അവന്‍ ഹിത്യനായ ബേരിയുടെ മകള്‍ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകള്‍ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.

1 ശമൂവേൽ 2:32

യിസ്രായേലിന്നു ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തില്‍ ഒരു പ്രതിയോഗിയെ കാണും; നിന്റെ ഭവനത്തില്‍ ഒരുനാളും ഒരു വൃദ്ധന്‍ ഉണ്ടാകയുമില്ല.

1 ശമൂവേൽ 8:3

അവന്റെ പുത്രന്മാര്‍ അവന്റെ വഴിയില്‍ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.

2 ശമൂവേൽ 18:33

ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയില്‍ കയറിഎന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാന്‍ നിനക്കു പകരം മരിച്ചെങ്കില്‍ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.

സദൃശവാക്യങ്ങൾ 10:1

ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകന്‍ അമ്മെക്കു വ്യസനഹേതുവാകുന്നു.

സദൃശവാക്യങ്ങൾ 15:20

ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.

സദൃശവാക്യങ്ങൾ 17:25

മൂഢനായ മകന്‍ അപ്പന്നു വ്യസനവും തന്നെ പ്രസവിച്ചവള്‍ക്കു കൈപ്പും ആകുന്നു.

സദൃശവാക്യങ്ങൾ 19:13

മൂഢനായ മകന്‍ അപ്പന്നു നിര്‍ഭാഗ്യം; ഭാര്യയുടെ കലമ്പല്‍ തീരാത്ത ചോര്‍ച്ചപോലെ.

സദൃശവാക്യങ്ങൾ 23:15

മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാല്‍ എന്റെ ഹൃദയവും സന്തോഷിക്കും.

2 കൊരിന്ത്യർ 2:3

ഞാന്‍ ഇതു തന്നേ എഴുതിയതു ഞാന്‍ വന്നാല്‍ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാല്‍ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങള്‍ക്കു എല്ലാവര്‍ക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.

ഫിലേമോൻ 1:19

പൌലോസ് എന്ന ഞാന്‍ സ്വന്തകയ്യാല്‍ എഴുതിയിരിക്കുന്നു; ഞാന്‍ തന്നു തീര്‍ക്കാം. നീ നിന്നെ തന്നേ എനിക്കു തരുവാന്‍ കടംപെട്ടിരിക്കുന്നു എന്നു ഞാന്‍ പറയേണം എന്നില്ലല്ലോ.

3 യോഹന്നാൻ 1:4

എന്റെ മക്കള്‍ സത്യത്തില്‍ നടക്കുന്നു എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കില്ല.

Interlinear

Choose Theme